കൊച്ചി: ഇടത്-വലത് മുന്നണികൾ സംസ്ഥാനത്തു മതധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്ന് നാഷണലിസ്റ്റ് കേരള കോണ്ഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എൻഡിഎയുടെ മുന്നേറ്റം തടയാൻ ബോധപൂർവ ശ്രമങ്ങൾ നടത്തുന്നുന്നെന്നും കുരുവിള മാത്യൂസ് പത്രസമ്മേളനത്തിൽ പറഞ്ഞു.