മാവേലിക്കര: ഭർത്താവിനു പിന്നാലെ ഭാര്യയും മരിച്ചു. ഇരുവരുടെയും സംസ്കാരം ഇന്ന്. കൊച്ചാലുംമൂട് കല്ലിമേൽ തെങ്ങുവിളപടീറ്റതിൽ ജോർജ് ചെറിയാൻ (കുഞ്ഞൂഞ്ഞ്- 81) കഴിഞ്ഞ ബുധനാഴ്ചയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സംസ്കാരം ഇന്നലെ നടക്കാനിരിക്കെ ഭാര്യ മറിയാമ്മ ചെറിയാനും (അമ്മിണി - 75) മരിച്ചു.
തുടർന്ന് ജോർജ് ചെറിയാന്റെ സംസ്കാരം മാറ്റിവയ്ക്കുകയും ഇരുവരുടെയും സംസ്കാരം ഇന്ന് 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കല്ലിമേൽ കല്ലുവളയം സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടത്താൻ തീരുമാനിക്കുകയുമായിരുന്നു. കറ്റാനം മഠത്തിൽ കുടുംബാംഗമാണ് മറിയാമ്മ.
മക്കൾ: സണ്ണി(അബുദാബി), ബാബു (കുവൈറ്റ്), മോളി ബാബു, സൂസൻ തോംസണ് (കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്). മരുമക്കൾ: കരിപ്പുഴ കൊട്ടയ്ക്കാട്ട് ലിസി, ചെങ്ങന്നൂർ മേലേപ്പുറത്ത് മേഴ്സി, പന്തളം കൊല്ലശേരി കെ.എസ്. ബാബു (റിട്ട. സുബേദാർ), മല്ലപ്പള്ളി മംഗലത്ത് രാമനോലിക്കൽ ടി. തോംസണ് (ദീപിക, മല്ലപ്പള്ളി പ്രാദേശിക ലേഖകൻ).