കാസർഗോഡ്: മന്ത്രി കെ.ടി.ജലീലിനെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും പ്രശ്നത്തിൽ കെ.ടി. ജലീൽ വ്യക്തമായ മറുപടി നൽകണമെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. ഉപ്പളയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജലീൽ വിവാദത്തെത്തുടർന്നു സർവകലാശാല പരീക്ഷകൾ സംബന്ധിച്ചു ജനങ്ങളിൽ ആശങ്കയുണ്ട്. ആരോപണങ്ങൾക്ക് മറുപടി നൽകാതെ പ്രതിപക്ഷ നേതാവിനെതിരേ ആരോപണം ഉന്നയിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. രാജ്യത്തെ സിവിൽ സർവീസ് സംവിധാനത്തിനെതിരായ ആരോപണം ഗുരുതരമാണ്. തികച്ചും കുറ്റമറ്റരീതിയിലാണു സിവിൽ സർവീസ് പരീക്ഷ നടത്തേണ്ടത്. ഇവിടെ ഫലം പ്രഖ്യാപിച്ച ശേഷം മോഡറേഷൻ നൽകിയതു ശരിയല്ല. മാർക്ക്ദാന വിവാദത്തിലും സിവിൽ സർവീസ് പരീക്ഷയ്ക്കെതിരേ ഉയർത്തിയ ആരോപണത്തിലും യുഡിഎഫ് അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.