ത്രേസ്യാമ്മ
ദേവഗിരി : പരേതനായ വെള്ളിയേപ്പിള്ളിൽ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ -89 (പാലാ കുറുമുണ്ടയിൽ കുടുംബാംഗം ) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ: മേരി കടുവന്നൂർ, സെബാസ്റ്റ്യൻ (റിട്ട. ഹെഡ്മിസ്ട്രസ്, സേക്രഡ് ഹാർട്ട് എച്ച്എസ്എസ്, തിരുവമ്പാടി ), ജോർജ് (കൂടരഞ്ഞി), സ്കറിയ ( പുഷ്പഗിരി ), സാലമ്മ കളരിക്കൽ (അദ്ധ്യാപിക, സെന്റ് ജോസഫ്സ് യുപി സ്കൂൾ, പുല്ലൂരാംപാറ ), ലിൻസ ജോസ് കണ്ടത്തിൻതൊടുകയിൽ. മരുമക്കൾ : തോമസ് കടുവന്നൂര്‍ (കുപ്പായക്കോട് ), പി.ഡി. ക്ളാരമ്മ (റിട്ട. അധ്യാപിക, പ്രൊവിഡൻസ് എച്ച്എസ്എസ്, കോഴിക്കോട് ), സിസിലി ജോർജ് കുന്നേൽപുരയിടത്തിൽ, ആഗ്നസ് സ്കറിയ കൊതമ്പനാനിയിൽ, ജോർജുകുട്ടി ജെയിംസ് കളരിക്കൽ (മാനേജർ, കാനറാ ബാങ്ക് കണ്ണൂർ ), ജോസ് കണ്ടത്തിൻതൊടുകയിൽ (തിരുവമ്പാടി ).
ബാബുരാജ്
കോഴിക്കോട്: സെന്റ് ജോസഫ്സ് ബോയ്സ് എച്ച്എസ്എസ് റിട്ട. അധ്യാപകൻ ബാബുരാജ് ചൂരപ്പൊയ്കയിൽ (59) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്‍പതിന് കോടഞ്ചേരി ചൂരപ്പൊയ്ക ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ഡെയ്സി (കാത്തലിക് സിറിയൻ ബാങ്ക്, കോവൂർ). മക്കൾ: സ്മൃതിരാജ്, സൗഭാഗ്യരാജ്. മരുമകൻ: കെ. ശ്രീജേഷ്. സഹോദരങ്ങൾ: പരേതനായ ജോസഫ്, മാത്യു, അന്നമ്മ, തങ്കച്ചൻ, റോക്കച്ചൻ. സുഗതകുമാർ, സൂനമ്മ, ആലീസിലി, ബെൽജി.
മാധവൻ
നരിക്കുനി: വാരിക്കോട്ട് മാധവൻ (74) നിര്യാതനായി, സംസ്കാരം ഇന്ന് ഒമ്പതിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പ്രേമലത. മക്കൾ: പ്രജി ലാൽ (ദുബായ്) ,സജൻ ലാൽ (ദുബായ്) . മരുമകൾ: ധന്യ ,സഹോദരങ്ങൾ: ചാത്തു, അച്ചുതൻ, ശാന്ത, പരേതരായ ആണ്ടിക്കുട്ടി, കണാരൻ, അപ്പു , സ്വാമി, ഗോവിന്ദൻ.
വാസു നായർ
പേരാമ്പ്ര: ചേനോളിയിലെ താമരശേരി വാസു നായർ (76) നിര്യാതനായി. സംസ്കാരം ഇന്ന് എട്ടിന് . ഭാര്യ: പരേതയായ പത്മാവതിയമ്മ. മക്കൾ: രാഗേഷ്, ബൈജു, പരേതയായ സുഭദ്ര. മരുമക്കൾ: രമ്യ (പൊയിൽക്കാവ്). വിനിഷ (കരുമല ), രാമചന്ദ്രൻ ( ഉള്ള്യേരി). സഹോദരങ്ങൾ: ലക്ഷ്മിഅമ്മ (കായണ്ണ) ജാനു അമ്മ, (തിരുവോട്, ) കമലാക്ഷി അമ്മ(നടുവണ്ണൂർ), ലീല അമ്മ (പാണ്ടിക്കോട്, ) ഗംഗാധരൻ നായർ (ചേനോളി,) പരേതയായ ഭാർഗവി അമ്മ (നടുവണ്ണൂർ).
ശാരദ
കുന്നമംഗലം: മുന്‍കാല സോഷ്യലിസ്റ്റ് പ്രവര്ത്തകന് പൊയ്യയില്‍ നെല്ലിക്കോട്ട് മാധവന്റെ (റിട്ട. മെഡിക്കല്‍ കോളജ് )ഭാര്യ ശാരദ (69) നിര്യാതയായി. മക്കള്‍ :വിജയന് (പോലിസ് ഡ്രൈവര്‍, എസിപി. ഓഫീസ്, നടക്കാവ് ), ഗിരീഷ് (എല്‍ജെ ഡി. കുന്നമംഗലം പഞ്ചായത്ത് കമ്മറ്റി അംഗം ), ഗീത. മരുമക്കള്‍ : സോമന് (താമരശേരി ), മഞ്ജുള, ഷിജി. സഞ്ചയനം. ചൊവ്വ.
ബാലകൃഷ്ണന്
വടകര: കോണ്‍ഗ്രസ് നേതാവും പോലീസ് അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡന്റുമായ ചെരണ്ടത്തൂര്‍ പുതിയേടത്ത് ബാലകൃഷ്ണന് (65) നിര്യാതനായി. ഭാര്യ: ശോഭ. മക്കള്‍ : ശലഭ, സന്ദീപ്. മരുമക്കള്‍: സിജിത്ത് കുമാര്‍ , പിങ്കി എം. നായര്‍. സഹോദരങ്ങള്‍: രാധ, അച്യുതന് പുതിയേടത്ത് (കെപിസിസി അംഗം), പരേതനായ ചെരണ്ടത്തൂര്‍ ശ്രീധരന്.
കോഴിക്കോട്
10:32 PM Oct 18, 2019 | Deepika.com