ടി.ഡി. ഡേവിഡിന്റെ സംസ്കാരം ഇന്ന്
അങ്കമാലി : കഴിഞ്ഞദിവസം നിര്യാതനായ അങ്കമാലി നഗരസഭ മുൻ ചെയർമാൻ ടി.ഡി. ഡേവിഡ് തച്ചിലിന്റെ (69) സംസ്കാരം ഇന്നു രാവിലെ 10ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ നടക്കും. മൃതദേഹം ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടു മുതൽ 2.30 വരെ അങ്കമാലി നഗരസഭ ഓഫീസിൽ പൊതുദർശനത്തിനു വച്ചു. നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി. ഭാര്യ: ഷാന്റി ആരക്കുഴ ഞറളക്കാട്ട് കുടുംബാംഗം. മക്കൾ: പ്രസന്ന (കംപ്യൂട്ടർ എൻജി നീയർ, കാനഡ), പ്രിയ (സിവിൽ എൻജിനീയർ). സഹോദരങ്ങൾ: ടി.ഡി. ജോണ്‍ (കാനഡ), ബേബി ജോണി (മൂവാറ്റുപുഴ), മാർഗരറ്റ് ഡേവിഡ് പടയാട്ടി.
1980 മുതൽ 30 വർഷം തുടർച്ചയായി അങ്കമാലി നഗരസഭ കൗണ്‍സിലറായിരുന്നു. 1995 മുതൽ അഞ്ചുവർഷം നഗരസഭ ചെയർമാനായി. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ഡേവിഡ്, എം.ഒ. ജോണിനൊപ്പം പരിവർത്തനവാദിയിലും കെ. സുധാകരനൊപ്പം ജനതാ പാർട്ടിയിലും പ്രവർത്തിച്ചു. പിന്നീട് കോണ്‍ഗ്രസിൽ തിരിച്ചെത്തിയ ഡേവിഡ് ഐഎൻടിയുസിയിൽ ഭാരവാഹിയായി.
സനന്ദകുമാർ
രാമപുരം : മുതിർന്ന പത്രപ്രവർത്തകനും രാമപുരം അമനകര മനയിൽ പരേതനായ എൻ. സുകുമാരൻ നന്പൂതിരിപ്പാടിന്റെ മകനുമായ സനന്ദകുമാർ (59) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് രാമപുരത്തെ വീട്ടുവളപ്പിൽ. അമ്മ: സുകുമാരി അന്തർജനം. ഭാര്യ: ഷെർളി. മകൻ: തരുണ്‍. സഹോദരിമാർ: ശാലിനി, സീമ. ഇക്കണോമിക് ടൈംസ് മുൻ ബ്യൂറോ ചീഫ്, ഡെക്കാണ് ഹെറാൾഡ്, പിടിഐ എന്നിവിടങ്ങളിൽ പരേതൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റോസ
മൂവാറ്റുപുഴ : ആരക്കുഴ അറയ്ക്കൽ പരേതനായ ജോസഫിന്റെ ഭാര്യ റോസ (97) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത ആരക്കുഴ കൊച്ചുപാലിയത്തിൽ കുടുംബാംഗം. മക്കൾ: വർഗീസ്, പരേതയായ മേരി, മാത്യു. മരുമക്കൾ: റോസക്കുട്ടി കുറ്റിയറ (കോടാലി), അഗസ്റ്റിൻ മേക്കുന്നേൽ (പാറപ്പുഴ), മോളി പുതുക്കുളത്തിൽ (രണ്ടാർ).
എ.ജി. ഉണ്ണി
മൂവാറ്റുപുഴ : മേക്കടന്പ് ആനക്കുത്തിയിൽ എ.ജി. ഉണ്ണി (ഉണ്ണിപണിക്കൻ - 89) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്‍പതിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: പത്മിനി, ശശി, പ്രസന്ന, മിനി, ജയൻ. മരുമക്കൾ: പരേതനായ ശശി, ഷാന്റി, ശിവദാസൻ, പരേതനായ മോഹനൻ, ബിന്ദു.
മേരി
മുണ്ടംവേലി: വട്ടത്തറ പരേതനായ ആന്റണി ജോർജ് മാസ്റ്ററുടെ ഭാര്യ മേരി ആന്റണി (83) നിര്യാതയായി. സംസ്കാരം ഇന്ന് 9.30ന് മുണ്ടംവേലി സെന്റ് ലൂയീസ് പള്ളിയിൽ. മക്കൾ: ജോസഫ് ജോർജ് (റിട്ട. സെൻട്രൽ എക്സൈസ്), സേവ്യർ ജോർജ് (റിട്ട. പിഎംഎസ്സി ബാങ്ക്, പള്ളുരുത്തി). മരുമക്കൾ: പുഷ്പ ജോസഫ് മടത്തിപറന്പിൽ മരട്, കെ.ജെ. മീന കണക്കശേരി ഓച്ചന്തുരുത്ത് (അധ്യാപിക, ഒഎൽസി ജിഎച്ച്എസ് പള്ളുരുത്തി).
യാക്കോബ് പൈലി
പൂക്കാട്ടുപടി: മുതുകാടൻ യാക്കോബ് പൈലി (74) നിര്യാതനായി. സംസ്കാരം നാളെ 11ന് പുക്കാട്ടുപടി സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: ഷിലു, ജിലു, അനീറ്റ (ഓസ്ട്രേലിയ). മരുമക്കൾ: സ്ലീബ, സിബി, ലവിൻ (ഓസ്ട്രേലിയ).
മറിയാമ്മ
നെടുന്പാശേരി: തുരുത്തിശ്ശേരി കരയിൽ തേയ്ക്കാനത്ത് പരേതനായ തരിയതിന്റെ ഭാര്യ മറിയാമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. പരേത കൊരട്ടി പയ്യപ്പിളളി കുടുംബാംഗം. മക്കൾ: എൽസി, വർഗീസ്, തോമസ്, മോളി, ജോയി. മരുമക്കൾ: വത്സ, സോളി, ജോണി, എൽസ, പരേതനായ യാക്കോബ്.
ജോണ്‍സി
കൊരട്ടി: മഞ്ഞളിക്കെട്ട് ആവേ മരിയ പ്ലാസ ഉടമ മൈപ്പാൻ ബെന്നിയുടെ ഭാര്യ ജോണ്‍സി (52) നിര്യാതയായി. സംസ്കാരം ഇന്ന് നാലിന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: നിഖിൽ, നിഖിത.
പാപ്പു ജോസഫ്
കടക്കര : ഏഴിക്കര തുണ്ടത്തിൽ പാപ്പു ജോസഫ് (80) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് കാക്കനാട് സെന്റ് വിൻസന്റ് ഫെറർ പള്ളിയിൽ. ഭാര്യ: ബേബി ജോസഫ്. മക്കൾ: സാബു, ഷേർളി. മരുമക്കൾ: ജോളി, ജോസ്.
ടി.എം. ഷാനവാസൻ
നീറിക്കോട് : കെകെ ജംഗ്ഷൻ തറയിൽ ടി.എം. ഷാനവാസൻ (61) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കുറ്റിക്കാട്ടുകര കരിപ്പായിൽ ഗീത (ആശ വർക്കർ). മക്കൾ: ഷനിത (നഴ്സ്, സിൽവർ ലൈൻ ഹോസ്പിറ്റൽ, കടവന്ത്ര), ഷഗിത (ത്രീ സ്റ്റാർ മോട്ടോഴ്സ്, തമ്മനം). മരുമക്കൾ: അനീഷ് (ടെലികോം ഇടപ്പള്ളി), രാജേഷ് (ഇഎസ്ഐ കണ്‍സൽട്ടന്റ്).
മാനുവൽ ഡിസിൽവ
കൊച്ചി : നസ്രത്ത് കുന്നുങ്കൽത്തറ പരേതനായ പോൾ ഡിസിൽവയുടെ മകൻ മാനുവൽ ഡിസിൽവ (76) നിര്യാതനായി. സംസ്കാരം ഇന്ന് 9.30ന് നസ്രത്ത് ഹോളി ഫാമിലി പള്ളിയിൽ. ഭാര്യ: ബെറ്റി ഡിസിൽവ. മക്കൾ: ഗ്ലാഡിസ്, ഡഗ്ലസ്, ഹെലൻ. മരുമക്കൾ: ജോസി, ക്രിസ്റ്റബൽ, എഡ്വിൻ.
കെ.കെ. ആന്റണി
പോത്താനിക്കാട് : വാരപ്പെട്ടി കൂറ്റപ്പിള്ളിൽ കെ.കെ. ആന്റണി (61) നിര്യാതനായി. സംസ്കാരം ഇന്ന് 2.30ന് ഇഞ്ചൂർ സെന്റ് ആന്റണിസ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: ലിസി പിറവം വട്ടപറന്പിൽ കുടുംബാംഗം. മക്കൾ: സിത്താര, രേഷ്മ, ജെറിൻ. മരുമകൻ: ലിബിൻ.
അമ്മിണി
വടക്കേക്കര : മുറവൻതുരുത്ത് ചിരിയം പരേതനായ ബേബിയുടെ സഹോദരി അമ്മിണി (84) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് തോന്ന്യകാവ് പൊതുശ്മശാനത്തിൽ. പരേത അവിവാഹിതയാണ്.
വില്യം
തോപ്പുംപടി : പരിപ്പ് ജംഗ്ഷൻ ചെസി റോഡ് കുടകുത്തുംപറന്പിൽ (താഴിശേരി) വില്യം (54) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്‍പതിന് തോപ്പുംപടി സാന്തോം പള്ളിയിൽ. മകൾ: കിരണ്‍ വില്യം.
എം.എച്ച്. ഹനീഫ
മൂവാറ്റുപുഴ: രണ്ടാർ മലേപ്പറന്പിൽ എം.എച്ച്. ഹനീഫ (48) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സൂഫിയ. മക്കൾ: സുമി, ജസ്ന. മരുമക്കൾ: സിറാജ്, ബിനിൽ.
അംബിക
പറവൂർ: നന്ത്യാട്ടുകുന്നം കീഴോത്ത് നാരായണന്റെ മകൾ അംബിക (60) നിര്യാതയായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: പരേതനായ പൊന്നപ്പൻ, രവി, സുശീല രവി.
എറണാകുളം
10:04 PM Oct 18, 2019 | Deepika.com