+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ൻ​ഫാം റാ​ലി​യും സ​മ്മേ​ള​ന​വും മാ​റ്റി​വ​ച്ചു

ക​​ട്ട​​പ്പ​​ന: 1964ലെ ​​ഭൂ​​പ​​തി​​വ് ച​​ട്ട​​ങ്ങ​​ൾ പ്ര​​കാ​​രം പ​​തി​​ച്ചു ന​​ൽ​​കി​​യ ഭൂ​​മി​​യി​​ലെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ട്
ഇ​ൻ​ഫാം റാ​ലി​യും സ​മ്മേ​ള​ന​വും മാ​റ്റി​വ​ച്ചു
ക​​ട്ട​​പ്പ​​ന: 1964ലെ ​​ഭൂ​​പ​​തി​​വ് ച​​ട്ട​​ങ്ങ​​ൾ പ്ര​​കാ​​രം പ​​തി​​ച്ചു ന​​ൽ​​കി​​യ ഭൂ​​മി​​യി​​ലെ നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നി​​യ​​ന്ത്ര​​ണ​​മേ​​ർ​​പ്പെ​​ടു​​ത്തി​​ക്കൊ​​ണ്ട് ഓ​​ഗ​​സ്റ്റ് 22ന് ​​സ​​ർ​​ക്കാ​​ർ ഇ​​റ​​ക്കി​​യ ഉ​​ത്ത​​ര​​വി​​ൽ കൂ​​ടു​​ത​​ൽ വ്യ​​ക്ത​​ത വ​​രു​​ത്തി മാ​​റ്റ​​ങ്ങ​​ൾ സൂ​​ചി​​പ്പി​​ച്ചു​​കൊ​​ണ്ട് പു​​തി​​യ ഉ​​ത്ത​​ര​​വ് സ​​ർ​​ക്കാ​​ർ ഇ​​റ​​ക്കി​​യ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ കൂ​​ടു​​ത​​ൽ പ​​ഠ​​ന​​ത്തി​​നും വി​​ദ​​ഗ്ധ സ​​മി​​തി​​ക​​ളു​​മാ​​യു​​ള്ള കൂ​​ടി​​യാ​​ലോ​​ച​​ന​​ക​​ളും വേ​​ണ്ടി​​വ​​രു​​മെ​​ന്ന​​തി​​നാ​​ൽ നാ​​ളെ ക​​ട്ട​​പ്പ​​ന​​യി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ഇ​​ൻ​​ഫാം ക​​ർ​​ഷ​​ക റാ​​ലി​​യും പ്ര​​തി​​ഷേ​​ധ സ​​മ്മേ​​ള​​ന​​വും താ​​ത്ക്കാ​​ലി​​ക​​മാ​​യി മാ​​റ്റി​​വ​​ച്ച​​താ​​യി ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു.

ഹൈ​​റേ​​ഞ്ചി​​ലെ ജ​​ന​​ജീ​​വി​​ത​​ത്തി​​ന് നി​​ല​​വി​​ലു​​ള്ള ഉ​​ത്ത​​ര​​വു​​ക​​ൾ വെ​​ല്ലു​​വി​​ളി ഉ‍​യ​​രു​​മെ​​ന്ന് ബോ​​ധ്യ​​പ്പെ​​ടു​​ക​​യും അ​​ധി​​കാ​​ര കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ നി​​ന്ന് ദ്രോ​​ഹ ന​​ട​​പ​​ടി​​ക​​ൾ ഉ​​ണ്ടാ​​കു​​ക​​യും ചെ​​യ്താ​​ൽ ശ​​ക്ത​​മാ​​യ ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭ​​ത്തി​​ന് ഇ​​ൻ​​ഫാം നേ​​തൃ​​ത്വം കൊ​​ടു​​ക്കും.

കോ​​ട​​തി വി​​ധി​​ക​​ൾ​​ക്കും ഉ​​ത്ത​​ര​​വു​​ക​​ൾ​​ക്കും ഇ​​ട​​ന​​ൽ​​കാ​​തെ ഭൂ​​നി​​യ​​മ​​ങ്ങ​​ളി​​ൽ കാ​​ലോ​​ചി​​ത​​മാ​​യ ഭേ​​ദ​​ഗ​​തി​​ക​​ൾ വ​​രു​​ത്തി ജ​​ന​​ങ്ങ​​ളെ സം​​ര​​ക്ഷി​​ക്കു​​വാ​​നു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്വം സ​​ർ​​ക്കാ​​ർ നി​​റ​​വേ​​റ്റ​​ണ​​മെ​​ന്നാ​​ണ് ഇ​​ൻ​​ഫാ​​മി​​ന്‍റെ നി​​ല​​പാ​​ട്. പ്ര​​ശ്ന​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ സ​​ങ്കീ​​ർ​​ണ​​മാ​​ക്കി​​യാ​​ൽ ബ​​ഹു​​ജ​​ന ക​​ർ​​ഷ​​ക പ്ര​​ക്ഷോ​​ഭം ആ​​രം​​ഭി​​ക്കു​​മെ​​ന്നും സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മോ​​നി​​പ്പ​​ള്ളി​​ൽ, സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് ഇ​​ട​​പ്പാ​​ട്ട്, സം​​സ്ഥാ​​ന ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് മ​​റ്റ​​മു​​ണ്ട​​യി​​ൽ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി കാ​​ർ​​ഷി​​ക ജി​​ല്ല ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജി​​ൻ​​സ് കി​​ഴ​​ക്കേ​​ൽ, സ​​മ​​ര സ​​മി​​തി​​ക്കു​​വേ​​ണ്ടി ക​​ൺ​​വീ​​ന​​ർ ജോ​​സ് പ​​തി​​ക്ക​​ൽ എ​​ന്നി​​വ​​ർ അ​​റി​​യി​​ച്ചു.