തുറവൂർ: ആരോഗ്യമന്ത്രി കെ.കെ. ഷൈലജ സഞ്ചരിച്ച വാഹനമിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ഒളതല സ്വദേശി സുമേഷ് (40) നാണ് പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം ദേശീയപാതയിൽ തുറവൂരിലായിരുന്നു അപകടം. മന്ത്രിയുടെ വാഹനം റോഡിന്റെ മധ്യത്തിൽ നിർത്തി വാഹനത്തിന്റെ വാതിൽ പെട്ടെന്ന് തുറന്നപ്പോൾ ബൈക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.