കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം. കൊലപാതക വിവരങ്ങള്‍ ബന്ധുക്കള്‍ ആരെങ്കിലും അറിഞ്ഞിട്ടുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.
ക്രൈംബ്രാഞ്ച് സംഘം കല്ലറതുറന്നുള്ള പരിശോധന നടത്തുന്നതിനു മുമ്പേ തന്നെ അന്വേഷണം തന്റെ നേര്‍ക്കാണെന്നും അറസ്റ്റുണ്ടാകുമെന്നും ജോളി മനസിലാക്കിയതിനെത്തുടര്‍ന്ന് ബന്ധുക്കളെ കാണാനായി കട്ടപ്പനയില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചത്. കാര്യങ്ങളെല്ലാം ധരിപ്പിച്ച ശേഷമാണ് ജോളി ബന്ധുവിനൊപ്പം മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചത്.
ജോളി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുമ്പോള്വീട്ടില്നിന്ന് വസ്ത്രമെത്തിക്കാനായി സഹോദരനെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വസ്ത്രങ്ങള്‍ എത്തിച്ചു നല്കാന് ആരും തയാറായിരുന്നില്ല. ജോളിക്കായി അഭിഭാഷകനെ പോലും ഏര്‍പ്പെടുത്തില്ലെന്നായിരുന്നു ബന്ധുക്കള്‍ അറിയിച്ചിരുന്നത്.
എന്നാല്‍, ഇതിനു മുമ്പുതന്നെ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചത് ജോളിയുടെ കുറ്റകൃത്യങ്ങളിലെ പങ്ക് അറിഞ്ഞുകൊണ്ടാണോയെന്നും മറ്റും അറിയു ന്നതിനാണ് ബന്ധുക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നത്.
അറസ്റ്റിനു മുമ്പ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതായി അന്വേഷണസംഘം കോടതിയേയും അറിയിച്ചിട്ടുണ്ട്. കുറ്റകൃത്യത്തിനായി ഉപയോഗിച്ച സയനൈഡ് ജോളിയുടെ കൈവശമല്ലാതെ മറ്റാരുടെയെങ്കിലും കൈവശം ഉണ്ടോ എന്നതിലും ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രജുകുമാര്‍ നാട്ടുകാരനായ ശശികുമാര്‍ എന്നയാള്‍ക്ക് സയനൈഡ് നല്‍കിയതായി വ്യക്തമായിട്ടുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.