താമരശേരി: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികളുടെ പോലീസ് കസ്റ്റഡി കാലാവധി ഇന്ന് കഴിയുന്നതിനാല്‍ മൂവരെയും താമരശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി(രണ്ട്) യില്‍ ഹാജരാക്കും. ഇന്ന് വൈകുന്നേരം നാല് വരെയാണ് കസ്റ്റഡി കാലാവധി.
ഒന്നാംപ്രതി ജോളി (47), രണ്ടാം പ്രതി എം.എസ്. മാത്യു (44), മൂന്നാം പ്രതി പ്രജുകുമാര്‍ (48) എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കുന്നത്. റോയ് തോമസിനെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡ് കാലാവധി 19ന് അവസാനിക്കും.
ഒരു ദിവസം മാത്രം ബാക്കിനില്‍ക്കുന്നതിനാല്‍ കസ്റ്റഡി അപേക്ഷ നല്‍കില്ല. അതേസമയം, ജോളി ഒന്നാം പ്രതിയായി കോടഞ്ചേരി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നാലു കേസുകളും താമരശേരി പോലീസ് സ്റ്റേഷനിലെ ഒരു കേസിലും അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. പ്രതികളുടെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.