കോട്ടയം: ഡോ. സിറിയക് തോമസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ ഉദ്ഘാടനവും ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ക്രാന്തദർശി പുരസ്കാര സമർപ്പണവും 21നു വൈകുന്നേരം നാലിനു കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ട്രസ്റ്റിന്റെ പ്രഥമ പുരസ്കാരത്തിന് ഇന്റർനാഷ്ണൻ ബിസിനസ് സർവീസ് സ്ഥാപക ചെയർമാനും ഡയറക്ടറുമായ വി.കെ. മാത്യൂസ് അർഹനായി. ഒരു ലക്ഷം രൂപയും ശിൽപവും അടങ്ങുന്ന അവാർഡ് യോഗത്തിൽ സമ്മാനിക്കും.
പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷതവഹിക്കുന്ന സമ്മേളനത്തിൽ മലങ്കര സുറിയാനി കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യും. ഉമ്മൻ ചാണ്ടി എംഎൽഎ വി.കെ. മാത്യൂസിനു പുരസ്കാരം സമർപ്പിക്കും. ട്രസ്റ്റ് ലോഗോ ജയകൃഷ്ണൻ മേനോൻ പ്രകാശനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, സുരേഷ് കുറുപ്പ് എംഎൽഎ, ജി. രാമൻ നായർ, മിയാ ജോർജ്, ഡോ. സാബു ഡി. മാത്യു, ഡോ. ടി.വി. മുരളീവല്ലഭൻ, ഡോ. സ്റ്റാനി തോമസ്, ഡോ. സിറിയക് തോമസ് എന്നിവർ പ്രസംഗിക്കും.
ഡോ. സിറിയക് തോമസിന്റെ ശിക്ഷ്യരും സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്നാണു ഡോ. സിറിയക് തോമസ് ഫൗണ്ടേഷൻ ട്രസ്റ്റ് രൂപീകരിച്ചത്.