ആലപ്പുഴ: എൻഎസ്എസ് നേതൃത്വത്തിന് കാടൻ ചിന്തകളാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാതി പറഞ്ഞുള്ള വോട്ടുപിടിത്തം കേരളത്തെ ഭ്രാന്താലയമാക്കുമെന്നും ജാതീയ ധ്രുവീകരണമുണ്ടാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എൻഎസ്എസിന്റെ പ്രവൃത്തികൾ കേരളത്തിൽ ജാതിവിദ്വേഷത്തിന് ഇടയാക്കും. ഈഴവസമുദായത്തോട് അവർക്ക് എന്നും അവഗണനയാണ്.
എൻഎസ്എസ് നേതൃത്വത്തിനു പ്രത്യേക അജണ്ടയാണുള്ളത്. എല്ലായിടത്തും അവർക്ക് സവർണരെ പ്രതിഷ്ഠിക്കണം. ശരിദൂരവും സമദൂരവുമെല്ലാം എൻഎസ്എസിന്റെ അടവുനയമാണെന്നും അവർ യുഡിഎഫിനൊപ്പമാണെന്ന് വ്യക്തമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഈ ഉപതെരഞ്ഞെടുപ്പ് പ്രസക്തമല്ലെന്നും അതിനാൽ ആർക്കും പിന്തുണ നൽകേണ്ടെന്നും നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്നുമാണ് എസ്എൻഡിപിയുടെ വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കി.