പത്തനംതിട്ട: തുലാംമാസ പൂജകൾക്കായി ശബരിമല നട ഇന്നു വൈകുന്നേരം അഞ്ചിനു തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി നട തുറന്നു ദീപം തെളിക്കും.
മറ്റ് പൂജകൾ ഇന്ന് ഉണ്ടാകില്ല. നാളെ പുലർച്ചെ മുതൽ നെയ്യഭിഷേകം ആരംഭിക്കും. നിയുക്ത മേൽശാന്തിമാർ ഇന്നു രാവിലെ 10.30ന് മല കയറും. നിയുക്ത ശബരിമല മേൽശാന്തി തിരുനാവായ അരീക്കര ഇല്ലത്ത് എ.കെ.സുധീർ നമ്പൂതിരിയും നിയുക്ത മാളികപ്പുറം മേൽശാന്തി ആലുവ പുളിയനം പാറക്കടവ് മാടവന ഇല്ലത്ത് എം.എസ്.പരമേശ്വരൻ നമ്പൂതിരിയും ഇരുമുടിക്കെട്ടേന്തി ദർശനം നടത്തും.
ഇന്നു മുതൽ അഞ്ചു ദിവസം തന്ത്രിയും തുടർന്ന് അഞ്ച് ദിവസം നിലവിലെ മേൽശാന്തിയും ഇവർക്ക് ആചാരാനുഷ്ഠാനങ്ങളിൽ കൂടുതൽ അറിവ് പകരും. ഇതിനു ശേഷം നിയുക്ത മേൽശാന്തിമാർ സന്നിധാനത്തു ഭജനമിരിക്കും. മണ്ഡലകാല പൂജകൾക്കായി നട തുറക്കുന്ന നവംബർ 16ന് വൈകുന്നേരം കലശമാടി പുതിയ മേൽശാന്തിമാരെ അവരോധിക്കും.
വൃശ്ചികം ഒന്നിന് നട തുറക്കുന്നതു പുതിയ മേൽശാന്തിമാരാണ്. 22ന് രാത്രി നട അടയ്ക്കും. ചിത്തിര ആട്ടവിശേഷത്തിനായി 26ന് നട തുറക്കും. 27നാണ് ചിത്തിര ആട്ടവിശേഷം.