തിരുവനന്തപുരം: സർവേയും ഭൂരേഖയും വകുപ്പ് 2019 ജനുവരി, ഫെബ്രുവരി, മാർച്ച്, ജൂൺ, ജൂലൈ മാസങ്ങളിൽ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് കേന്ദ്രങ്ങളിൽ റവന്യൂ ജീവനക്കാർക്കായി നടത്തിയ ഹയർ സർവേ, ചെയിൻ സർവേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവേ ഡയറക്ടറേറ്റിലും വകുപ്പിന്റെ വെബ്സൈറ്റായ www.dslr.kera la.gov.in ലും ലഭിക്കും.