തിരുവനന്തപുരം: അഞ്ചു മണ്ഡലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന് ഇനി നാലു ദിവസം മാത്രം ശേഷിക്കേ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 21നു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അഞ്ചു മണ്ഡലങ്ങളിലായി 9,57,509 വോട്ടർമാരാണു വിധിയെഴുതുന്നത്. ഇതിൽ 12,780 പേർ പുതിയ വോട്ടർമാരാണ്. അന്തിമപട്ടിക പ്രകാരം മഞ്ചേശ്വരം മണ്ഡലത്തിൽ 2,14,779 വോട്ടർമാരാണുള്ളത്. ഇതിൽ 1,07,851 പേർ പുരുഷൻമാരും 1,06,928 പേർ സ്ത്രീകളുമാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2,12,086 വോട്ടർമാരാണ് മണ്ഡലത്തിൽ ഉണ്ടായിരുന്നത്. 2693 വോട്ടർമാരുടെ വർധനവാണ് ഇത്തവണ മഞ്ചേശ്വരത്തുണ്ടായത്.
എറണാകുളം മണ്ഡലത്തിൽ 1,55,306 വോട്ടർമാരുള്ളതിൽ 76,184 പുരുഷൻമാരും 79,119 സ്ത്രീകളും മൂന്നു ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 1,52,401 വോട്ടർമാരാണ് എറണാകുളത്തുണ്ടായിരുന്നത്. ഇത്തവണ 2905 വോട്ടർമാരുടെ വർധന. അരൂർ മണ്ഡലത്തിലെ 1,91,898 വോട്ടർമാരിൽ 94,153 പുരുഷൻമാരും 97,745 സ്ത്രീകളുമാണുള്ളത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 1,89,936 വോട്ടർമാരാണ് അരൂരിൽ ഉണ്ടായിരുന്നത്. 1962 വോട്ടർമാരുടെ വർധനയുണ്ടായി.
കോന്നിയിൽ 93,533 പുരുഷൻമാരും 1,04,422 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 1,97,956 വോട്ടർമാരുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടെ 1,94,705 വോട്ടർമാരാണുണ്ടായിരുന്നത്. 3251 വോട്ടർമാർ കൂടി.
വട്ടിയൂർക്കാവിൽ ആകെ 1,97,570 വോട്ടർമാരാണുള്ളത്. ഇതിൽ 94,326 പുരുഷൻമാരും 1,03,241 സ്ത്രീകളും. മൂന്നു ട്രാൻസ്ജെൻഡറുകളും പട്ടികയിലുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 1,95,601 പേരായിരുന്നു വട്ടിയൂർക്കാവിലെ വോട്ടർപട്ടികയിൽ ഉണ്ടായിരുന്നത്. 1969 വോട്ടർമാരുടെ വർധന. 2019 ജനുവരിയിലെ വോട്ടർപട്ടികയാണ് തെരഞ്ഞെടുപ്പുകൾക്കായി ഉപയോഗിക്കുന്നത്. ഇതിനുപുറമേ, ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ച ദിവസം വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ലഭിച്ച അപേക്ഷകൾകൂടി പരിശോധിച്ച് അർഹരായവരെകൂടി ഉൾപ്പെടുത്തിയാണ് സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.