ലീനാ ആന്റണി
കൊല്ലം
വാടി മാമായി പുരയിടത്തിൽ ക്ലാര ഭവനിൽ പരേതനായ റിട്ട. അധ്യാപകൻ ജെ. ആന്റണിയുടെ ഭാര്യ ലീനാ ആന്റണി (73) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 9.30നു തങ്കശേരി ഹോളിക്രോസ് ദേവാലയത്തിൽ. മക്കൾ: എ.മിനി (അധ്യാപിക, വിമലഹൃദയ സ്കൂൾ, പട്ടത്താനം), എ.സുജ (ക്രിസ്തുരാജ് സ്കൂൾ, പട്ടത്താനം), എ.ജയ (ജില്ലാ സിവിൽ സപ്ലൈസ്, കൊല്ലം). മക്കൾ: ജോണ്‍ ബോസ്കോ (മത്സ്യഫെഡ്, തിരുവനന്തപുരം), ജെറാൾഡ് (ഹെഡ്മാസ്റ്റർ, വാടി സെന്റ് ആന്റണീസ്), പരേതനായ ഗിൽബർട്ട്.
ജബീസ്
കൊല്ലം
പുന്നത്തല സൗത്ത് ഐശ്വര്യ ഭവൻ-158ൽ മുൻ കേരള സർവകലാശാല ഉദ്യോഗസ്ഥൻ എം. ജബീസ്(67) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 9.30ന് മൂതാക്കര സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. ബിഷപ്പ് ജെറോം നഗർ ഷെഫ് കിംഗ് റസ്റ്റോറന്റ് ഉടമയാണ്. ഭാര്യ: ഫാത്തിമ ജബീസ്. മക്കൾ: ഡയാന, കാതറിൻ, എലിസബത്ത്. മരുമക്കൾ: രവി, മനോജ്, രാജേഷ്.
മോഹനനന്‍പിള്ള
ചവറ
കുളങ്ങരഭാഗം കുഴുവേലില്‍ പടീറ്റതില്‍ പരേതരായ പരമേശ്വരന്‍പിള്ളയുടെയും ഭവാനി അമ്മയുടെയും മകന് മോഹനന്‍പിള്ള (65) നിര്യാതനായി. സഹോദരങ്ങള്‍: വിജയകുമാരി, ഇന്ദിര, സുധാദേവി, ഗിരിജ, രാജലക്ഷ്മി. ബീന.
ആർ. മുരളീധരൻ
കൊല്ലം
മങ്ങാട് സരസ്വതി വിലാസത്തിൽ ആർ. മുരളീധരൻ (വാവ-65, പോസ്റ്റ് ഓഫീസ് ജീവനക്കാരൻ, പൂതക്കുളം) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: ബിനുരാജ്, ബിന്ധ്യാരാജ്. മരുമക്കൾ: രേഷ്മ, ജയേഷ് കുമാർ.
മുഹമ്മദ് യൂസുഫ്
അഞ്ചൽ
ജമാഅത്തെ ഇസ്ലാമി ആദ്യകാല പ്രവർത്തകൻ അഞ്ചൽ കരുകോൺ പി.വി. ഹൗസിൽ മുഹമ്മദ് യൂസുഫ് (91) നിര്യാതനായി. ഭാര്യ: റഹുമാബീവി. മക്കൾ: മുഹമ്മദ് താഹ (പ്രസിഡന്റ, അലയമൺ മുസ്ലിം ജമാഅത്ത്), ഹഫ്സ ബീവി, റംല ബീവി, ജുബൈരിയ, ജലീല, താഹിറ (ഗവ. എച്ച്എസ്എസ്. നാവായിക്കുളം), നൗഷാദ് (മസ്കറ്റ്). മരുമക്കൾ: ലൈല, മുഹമ്മദ് ബഷീർ, ശരീഫ് , നാസർ, നാസർ പുന്നോട് (ഹോമിയോ മെഡിക്കൽ കോളജ് പിടിഎ പ്രസിഡന്റ്), സുധീന.
സരോജിനി അമ്മ
പുനലൂർ
കരവാളൂർ ചേലക്കാട് സരോജ മന്ദിരത്തിൽ ജനാർദനൻ പിള്ളയുടെ ഭാര്യ സരോജിനി അമ്മ (82) നിര്യാതയായി. മക്കൾ: ജെ.സുരേഷ് കുമാർ, പത്മകുമാരി ,സുധർമ. മരുമക്കൾ: ജയാസുരേഷ് , ഓമനക്കുട്ടൻ പിള്ള, പരേതനായ സോമനാഥൻ പിള്ള.
കൊല്ലം
12:33 AM Oct 16, 2019 | Deepika.com