+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ്രൈ​വ​റെ ത​ല​യ്ക്ക​ടി​ച്ചു തട്ടിയെടുത്ത ഊബർ കാർ പി​ടി​കൂ​ടി

പു​​​തു​​​ക്കാ​​​ട്: അ​​​ള​​​ഗ​​​പ്പ​​​ന​​​ഗ​​​റി​​​ൽ ഉൗ​​​ബ​​​ർ ടാ​​​ക്സി ഡ്രൈ​​​വ​​​റെ ത​​​ല​​​യ്ക്ക​​​ടി​​​ച്ചു പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചു കാ​​​ർ ത​​​ട്ടി​​​യെ​​​ടു​​​ത്തു. പ​​​രി​​​ക്കേ​​​റ്റ
ഡ്രൈ​വ​റെ ത​ല​യ്ക്ക​ടി​ച്ചു തട്ടിയെടുത്ത ഊബർ കാർ പി​ടി​കൂ​ടി
പു​​​തു​​​ക്കാ​​​ട്: അ​​​ള​​​ഗ​​​പ്പ​​​ന​​​ഗ​​​റി​​​ൽ ഉൗ​​​ബ​​​ർ ടാ​​​ക്സി ഡ്രൈ​​​വ​​​റെ ത​​​ല​​​യ്ക്ക​​​ടി​​​ച്ചു പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചു കാ​​​ർ ത​​​ട്ടി​​​യെ​​​ടു​​​ത്തു. പ​​​രി​​​ക്കേ​​​റ്റ ഡ്രൈ​​വ​​​ർ മ​​​ണ്ണം​​​പേ​​​ട്ട ക​​​രു​​​വാ​​​പ്പ​​​ടി പാ​​​ണ്ടാ​​​രി വീ​​​ട്ടി​​​ൽ രാ​​​ഗേ​​​ഷി​​​നെ പു​​​തു​​​ക്കാ​​​ട് താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

തി​​​ങ്ക​​​ളാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. രാ​​​ഗേ​​​ഷ് വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് പോ​​ലീ​​സ് മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ കാ​​​ല​​​ടി​​​യി​​​ൽ​​​വ​​​ച്ച് കാ​​​ർ പി​​​ടി​​​കൂ​​​ടി. പ്ര​​​തി​​​ക​​​ൾ ഓ​​​ടി​​​ര​​​ക്ഷ​​​പ്പെ​​​ട്ടു.
തൃ​​​ശൂ​​​ർ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സ്റ്റാ​​​ൻ​​​ഡി​​​നു സ​​​മീ​​​പ​​​ത്തു​​​നി​​​ന്നാ​​​ണു ര​​​ണ്ടു​​​പേ​​​ർ പു​​​തു​​​ക്കാ​​​ട്ടേ​​​ക്കു ഉൗ​​​ബ​​​ർ ടാ​​​ക്സി വി​​​ളി​​​ച്ച​​​ത്. പു​​​തു​​​ക്കാ​​​ട് എ​​​ത്തി​​​യ ഇ​​​വ​​​ർ കാ​​​ണേ​​​ണ്ട​​​യാ​​​ളെ വി​​​ളി​​​ച്ചി​​​ട്ടു കി​​​ട്ടു​​​ന്നി​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ് ചു​​​ങ്കം വ​​​ഴി ആ​​​മ്പ​​​ല്ലൂ​​​രി​​​ലേ​​​ക്കു പോ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​ള​​​ഗ​​​പ്പ​​​ന​​​ഗ​​​റി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ൾ കാ​​​ർ നി​​​ർ​​​ത്താ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട യാ​​​ത്ര​​​ക്കാ​​​ർ പ​​​ണം എ​​​ടു​​​ക്കാ​​​നെ​​​ന്ന വ്യാ​​​ജേ​​​ന പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​യു​​​ട​​​ൻ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഒ​​​രാ​​​ൾ സ്പ്രേ ​​​അ​​​ടി​​​ച്ചു മ​​​യ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും രാ​​​ഗേ​​​ഷ് ത​​​ട്ടി​​​മാ​​​റ്റി. കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റൊ​​​രാ​​​ൾ ത​​​ല​​​യ്ക്ക​​​ടി​​​ച്ച​​​ശേ​​​ഷം ക​​​ത്തി​​​കാ​​​ണി​​​ച്ചു രാ​​​ഗേ​​​ഷി​​​നോ​​​ട് ഇ​​​റ​​​ങ്ങി​​​യോ​​​ടാ​​​ൻ പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഉ​​​ട​​​ൻ ത​​​ന്നെ അ​​​ക്ര​​​മി​​​ക​​​ൾ കാ​​​റു​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു.

രാ​​ഗേ ഷ് ​​​സു​​​ഹൃ​​​ത്തി​​​നെയും പു​​​തു​​​ക്കാ​​​ട് പോ​​​ലീ​​​സി​​​നെ​​​യും വി​​​വ​​​രം ഫോ​​​ണി​​​ൽ‌ വി​​​ളി​​​ച്ച​​​റി​​​യി​​​ച്ചു. പു​​​തു​​​ക്കാ​​​ട് പോ​​​ലീ​​​സ് എ​​​ത്തി​​​യാ​​​ണു രാ​​​ഗേ​​ഷി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.
ക​​​ണ്‍​ട്രോ​​​ൾ റൂ​​​മി​​​ൽ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് കൊ​​​ര​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഹൈ​​​വേ പോ​​​ലീ​​​സ് പി​​​ന്തു​​​ട​​​ർ​​​ന്ന് കാ​​​ല​​​ടി​​​യി​​​ൽ​​​വ​​​ച്ചാ​​​ണ് കാ​​​ർ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.