കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവര്‍ അഴിമതിക്കേസില്‍ നാലാം പ്രതിയായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാടു തേടി.
അഴിമതി നിരോധന നിയമത്തിലെ പുതിയ ഭേദഗതിയനുസരിച്ചു സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെയാണ് വിജിലന്‍സ് നടപടിയെടുത്തതെന്നും ഫ്ളൈ ഓവറിന്റെ ബലം ഉറപ്പാക്കാന്‍ ലോഡ് ടെസ്റ്റ് (ഭാരപരിശോധന) നടത്താതെ കേസ് എടുത്തതു നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്ജിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഇത്തരം കാര്യങ്ങള്‍ എത്രനാള്‍ നിങ്ങളെ സഹായിക്കുമെന്നു ഹര്‍ജിക്കാരനോടു വാക്കാല്‍ ചോദിച്ചു.
ഹര്‍ജി ഈ മാസം 22ന് വീണ്ടും പരിഗണിക്കും. നേരത്ത സൂരജ് നല്കിയ ജാമ്യാപേക്ഷ കഴിഞ്ഞ ഒമ്പതിന് ഹൈക്കോടതി തള്ളിയിരുന്നു.