തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മന്ത്രിമാർ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിലായ സാഹചര്യത്തിൽ ഇന്നു മന്ത്രിസഭാ യോഗം ചേരില്ല. അടുത്ത മന്ത്രിസഭാ യോഗം 23 നാണു ചേരുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു തടസമുള്ള സാഹചര്യത്തിലാണു മന്ത്രിസഭാ യോഗം മാറ്റിയതെന്നും പറയപ്പെടുന്നു.