കൊച്ചി: കുസാറ്റിലെ മോളിക്യുലാര്‍ ബയോളജി വിഭാഗം അസി. പ്രഫസര്‍ നിയമനം ഹൈക്കോടതി റദ്ദാക്കി. സുപ്രീം കോടതി വിധിയനുസരിച്ച് നിയമനത്തിന് നെറ്റ് യോഗ്യത വേണമെന്നിരിക്കേ ഇതു പാലിക്കാതെ യോഗ്യതയില്ലാത്ത ബേബി ചക്രപാണിയെ നിയമിച്ചെന്നാരോപിച്ച് ഡോ. രഹ്ന അഗസ്റ്റിന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ഹര്‍ജിക്കാരിയെ ഈ തസ്തികയില്‍ നിയമിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. നിയമനത്തിനായി തയാറാക്കിയ പട്ടികയില്‍ ബേബി ചക്രപാണിക്ക് വിദേശ സര്‍വകലാശാലയില്‍നിന്നുള്ള പിഎച്ച്ഡിയാണുള്ളത്. പട്ടികയിലെ മറ്റുള്ളവര്‍ക്കെല്ലാം നെറ്റ് യോഗ്യതയുണ്ടായിരുന്നെന്നു രണ്ടാം റാങ്ക് കാരിയായ ഡോ. രഹ്ന വ്യക്തമാക്കിയിരുന്നു.