ചങ്ങനാശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പുഴവാത് തട്ടാരുപറന്പിൽ പൊന്നപ്പൻ ആചാരിയുടെ മകൻ ടി.പി. ശശി(65) ആണ് മരിച്ചത്. കഴിഞ്ഞ എട്ടിന് എസി റോഡിൽ വാഹനം ഇടിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് 11-ന് ഫാത്തിമാപുരം 89-ാം നന്പർ വിഎസ്എസ് ശ്മശാനത്തിൽ. ഭാര്യ: രത്തിനം ആലപ്പുഴ കളരിക്കൽ കുടുംബാംഗം. മക്കൾ: രശ്മി, രഞ്ജു, രാഖി. മരുമക്കൾ: വി. അനിൽ കുമാർ, ടി. ബാബു, ടി.ആർ. രാജേഷ്.