കൊച്ചി: ആളും ആരവവും ഒഴിഞ്ഞ മരടിലെ ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതിബന്ധം പൂർണമായി വിച്ഛേദിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് മരട് കെഎസ്ഇബി അസി. എൻജിനിയറുടെ മേൽനോട്ടത്തിലാണ് നാലു ഫ്ളാറ്റ് സമുച്ചയങ്ങളിലേക്കുമുള്ള വൈദ്യുതി വിച്ഛേദിച്ചത്.
നെട്ടൂരുള്ള ആൽഫാ സെറീനിന്റെ സമീപത്തെ പോസ്റ്റിൽനിന്നുള്ള 11 കെവി എക്സ്ട്രാ ഹൈടെൻഷൻ കേബിൾ വഴിയുള്ള വൈദ്യുതി വിതരണമാണ് ആദ്യം വിച്ഛേദിച്ചത്. തുടർന്നു നെട്ടൂർ കേട്ടേഴുത്തുംകടവിനു സമീപത്തെ ജെയിൻ കോറൽ കോവിലെ വൈദ്യുതി വിച്ഛേദിച്ചു. ഉച്ചകഴിഞ്ഞു കണ്ണാടിക്കാടിലെത്തിയ കെഎസ്ഇബി സംഘം ചന്പക്കര കനാലോരത്തെ ഗോൾഡൻ കായലോരത്തിലേക്കുള്ള കേബിളുകൾ വിച്ഛേദിച്ചു.
ഏറ്റവും ഒടുവിലായി കുണ്ടന്നൂർ ജംഗ്ഷനു സമീപത്തെ ഹോളി ഫെയ്ത്ത് എച്ച്ടുഒയിലേക്കുള്ള വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു. ഫ്ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കാനായി മുൻപ് ഒരുതവണ വൈദ്യുതി വിച്ഛേദിച്ചിരുന്നു. പിന്നീട് സാധനങ്ങൾ മാറ്റുന്നതിന് ലിഫ്റ്റും മറ്റും പ്രവർത്തിപ്പിക്കാനായി ഉടമകളുടെ അഭ്യർഥനയെത്തുടർന്നു വൈദ്യുതി പുനഃസ്ഥാപിച്ചുനൽകുകയായിരുന്നു. പൊളിക്കുന്നതിന് മുന്നോടിയായാണു വൈദ്യുതി ബന്ധം എന്നേയ്ക്കുമായി വിച്ഛേദിച്ചിരിക്കുന്നത്. പൊളിക്കൽ ഏറ്റെടുക്കുന്ന കന്പനികൾ ഫ്ളാറ്റ് പരിശോധനയും മറ്റും കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. കെട്ടിടത്തിന്റെ ജനലുകൾ, പൈപ്പുകൾ, കേബിളുകൾ എന്നിവയെല്ലാം നീക്കം ചെയ്യുന്ന ജോലികളും ഉടൻ ആരംഭിക്കും.