കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റ ജസ്റ്റീസ് എസ്. മണികുമാറിനുള്ള ആദരസൂചകമായി ഫുൾ കോർട്ട് റഫറൻസ് നൽകി സ്വീകരിച്ചു. ഇന്നലെ രാവിലെ ഹൈക്കോടതിയിലെ ഒന്നാം കോടതിയിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജിമാർ, അഡ്വക്കറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്, സർക്കാർ അഭിഭാഷകർ, ഹൈക്കോടതി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞദിവസം ജസ്റ്റീസ് മണികുമാർ ഗവർണർ മുന്പാകെ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റിരുന്നു. തമിഴ്നാട് ഹൈക്കോടതിയിൽനിന്നാണ് ജസ്റ്റീസ് മണികുമാർ കേരള ഹൈക്കോടതിയിലേക്ക് എത്തിയത്.
കഴിഞ്ഞദിവസം ജസ്റ്റീസ് മണികുമാർ ഗവർണർ മുന്പാകെ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റിരുന്നു. തമിഴ്നാട് ഹൈക്കോടതിയിൽനിന്നാണ് ജസ്റ്റീസ് മണികുമാർ കേരള ഹൈക്കോടതിയിലേക്ക് എത്തിയത്.