കൊച്ചി: "പ്രണയത്തിന്റെ രക്തസാക്ഷികൾ’ എന്ന വിഷയത്തിൽ കെസിവൈഎം സംസ്ഥാനസമിതി പിഒസിയിൽ വനിതാ നേതൃസംഗമം നടത്തി. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. വർഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. ലാഭേച്ഛയോടെയുള്ള സ്നേഹം കൊലപാതകത്തിനു തുല്യമാണെന്നും എല്ലാ മതങ്ങളുടെയും അടിസ്ഥാന തത്വം നിസ്വാർഥമായ സ്നേഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഡെലിൻ ഡേവിഡ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സിറിയക് ചാഴികാടൻ, ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ബിജോ പി. ബാബു, സിസ്റ്റർ റോസ് മെറിൻ, റോസ്മോൾ ജോസ്, സന്തോഷ് രാജ്, ജോസ് റാൽഫ് എന്നിവർ പ്രസംഗിച്ചു. ഫാ. ജോസ് പെണ്ണാന്പറന്പിൽ, ഫാ. ജോർജ് വെള്ളക്കാകുടിയിൽ എന്നിവർ ക്ലാസുകൾ നയിച്ചു.