തിരുവനന്തപുരം: എൻഎസ്എസിന്റെ ശരിദൂര നിലപാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമാകുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ നിലപാടു സ്വാഗതാർഹമാണ്. ഒരു മുന്നണിയേയും പിന്തുണയ്ക്കില്ലെന്ന എസ്എൻഡിപിയുടെ നിലപാടും സ്വാഗതാർഹമെന്നും അദ്ദേഹം പറഞ്ഞു.