തൃശൂർ: കേരള കലാമണ്ഡലത്തിന്റെ 2018ലെ ഫെല്ലോഷിപ്പിനു നരിപ്പറ്റ നാരായണൻ നന്പൂതിരി (കഥകളി), കലാമണ്ഡലം പ്രഭാകര പൊതുവാൾ (ചെണ്ട) എന്നിവർ അർഹരായി. അന്പതിനായിരം രൂപയും കീർത്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് ഫെല്ലോഷിപ്പുകൾ.
കലാമണ്ഡലം അവാർഡുകളും പ്രഖ്യാപിച്ചു. ഇയ്യങ്കോട് ശ്രീധരൻ സമഗ്രസംഭാവനയ്ക്കുള്ള എം.കെ.കെ.നായർ പുരസ്കാരത്തിന് അർഹനായി.
കലാമണ്ഡലം എം.കൃഷ്ണകുമാർ (കഥകളി വേഷം), കലാമണ്ഡലം എൻ.എൻ.കൊളത്താപ്പള്ളി (കഥകളി സംഗീതം), കലാമണ്ഡലം ഹരിദാസ് (ചെണ്ട), കലാമണ്ഡലം നടരാജവാര്യർ (തൃപ്പലമുണ്ട-മദ്ദളം), കയ്യണ്ടം നീലകണ്ഠൻ നന്പൂതിരി (ചുട്ടി), മാർഗി ഉഷ നങ്ങ്യാർ (കൂടിയാട്ടം സ്ത്രീവേഷം), കലാമണ്ഡലം എച്ച്. ഹുസ്നാബാനു (മോഹിനിയാട്ടം), കന്യാടിൽ കുഞ്ഞിരാമൻ നായർ (തുള്ളൽ), ഡോ.കെ.ജയകൃഷ്ണൻ (മൃദംഗം), കോങ്ങാട് മധു (പഞ്ചവാദ്യം-തിമില എ.എസ്.എൻ.നന്പീശൻ പുരസ്കാരം), കലാമണ്ഡലം ഈശ്വരനുണ്ണി (കലാഗ്രന്ഥം - രാമായണ പ്രബന്ധം ബാലകാണ്ഡം), സന്തോഷ് കരിന്പുഴ (ഡോക്യുമെന്ററി ദി കഥകളി മാസ്ട്രോ), കലാമണ്ഡലം ജി.അബിജോഷ് (മിഴാവ് യുവപ്രതിഭ പുരസ്കാരം) എന്നിവർക്കാണ് കലാമണ്ഡലം അവാർഡുകൾ.
30,000 രൂപയും കീർത്തിപത്രവും ഫലകവും പൊന്നാടയും അടങ്ങുന്നതാണ് സമഗ്രസംഭാവന പുരസ്കാരവും അവാർഡുകളും. യുവപ്രതിഭ പുരസ്കാരം പതിനായിരം രൂപയും കീർത്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ്.
വിവിധ എൻഡോവ്മെന്റുകൾക്കു ഡോ.പി.വേണുഗോപാൽ, സ്മിത രാജൻ, കലാമണ്ഡലം പ്രസന്നകുമാരി, കുടുക്കേൻ രാമൻ, കലാമണ്ഡലം രാധാമണി, കലാമണ്ഡലം ധനുഷ സന്യാൽ, കലാമണ്ഡലം ഹരീഷ്കുമാർ എന്നിവരും അർഹരായി.
കേരള കലാമണ്ഡലത്തിന്റെ വാർഷികവും വള്ളത്തോൾ ജയന്തിയോടുമനുബന്ധിച്ച് നവംബർ ഒന്പതിനു കലാമണ്ഡലം കൂത്തന്പലത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
വൈസ് ചാൻസലർ ഡോ.ടി.കെ.നാരായണൻ, രജിസ്ട്രാർ ഡോ.ആർ.കെ.ജയപ്രകാശ്, ഭരണസമിതി അംഗം ടി.കെ.വാസു എന്നിവരാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
വൈസ് ചാൻസലർ ചെയർമാനും ഭരണസമിതി അംഗങ്ങളായ ഡോ.എൻ.ആർ.ഗ്രാമപ്രകാശ്, ടി.കെ.വാസു, ഡോ.എൻ.കെ.ഗീത, കലാമണ്ഡലം പ്രഭാകരൻ എന്നിവും അതാത് കലാവിഷയങ്ങളിലെ കലാകാരൻമാരായ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, മാടന്പി സുബ്രഹ്മണ്യൻ നന്പൂതിരി, കലാമണ്ഡലം ബലരാമൻ, കലാമണ്ഡലം നാരായണൻ നന്പീശൻ, കലാമണ്ഡലം രാം മോഹൻ, കലാമണ്ഡലം ശൈലജ, കലാമണ്ഡലം ഹൈമവതി, കലാമണ്ഡലം പരമേശ്വരൻ, പ്രഫ.എസ്.ദിനേശ്, കലാമണ്ഡലം കുട്ടിനാരായണൻ, പ്രഫ.ജോർജ് എസ്.പോൾ, പി.ബാലൻ, കെ.ബി.രാജാനന്ദ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരജേതാക്കളെ നിർണയിച്ചത്.