തോമസ്
ചെറുപുഴ: ചെറുപുഴ ബാലവാടി റോഡിലെ മഠത്തിമ്യാലിൽ തോമസ് (75) നിര്യാതനായി. സംസ്കാരം 17ന് 10ന് ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: റോസമ്മ കല്ലാനിക്കാട്ട് കുടുംബാംഗം. മക്കൾ: ജോളി, സാജു, ഷിജു, ഷൈജു, മാത്യു. മരുമക്കൾ: ജോൺ, ജാൻസി, സീന, സോണിയ, റാണി.
ലീലാമ്മ
ആലക്കോട്: ഉദയഗിരിയിലെ പരേതനായ പൈങ്ങോട്ട് ജോയിയുടെ ഭാര്യ ലീലാമ്മ (63) നിര്യാതയായി. സംസ്കാരം നാളെ 11ന് ആലക്കോട് സെന്റ് മേരീസ് പള്ളിയിൽ. കന്പിൽ കെഎൽഐസി ഹോസ്പിറ്റൽ റിട്ട. നഴ്സാണ്. മക്കൾ: റിയ (സൗദി), ലിയ (ലണ്ടൻ). മരുമക്കൾ: മെൽസൺ ചന്പക്കുളം (സൗദി), ജോജി അങ്കമാലി (ലണ്ടൻ).
ജോസഫ്
കണിച്ചാർ: ചാണപ്പാറയിലെ പൊട്ടംപ്ലാക്കൽ ജോസഫ് (75) നിര്യാതനായി. സംസ്കാരം ഇന്ന് മൂന്നിന് കണിച്ചാർ സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: ഡെന്നി, ഡാലി, ഡെല്ലി. മരുമക്കൾ: ലിസമ്മ ഉഴത്തിൽ (ചുങ്കക്കുന്ന്), ഷാജൻ വെള്ളാപാണിയിൽ (ചതിരൂർ).
ഭവാനി
പൈസക്കരി: പൈസക്കരിയിലെ പരേതനായ വളർകോട്ട് പദ്മനാഭന്റെ ഭാര്യ: ഭവാനി (85) നിര്യാതയായി. സംസ്കാരം ഇന്നു 10.30 ന് വീട്ടുവളപ്പിൽ. പരേത വെള്ളാട് ചീങ്കല്ലേൽ കുടുംബാംഗമാണ്. മക്കൾ: ചെല്ലമ്മ, സിരോമണി, വി.പി.രാജൻ (റിട്ട. മുഖ്യാധ്യാപകൻ, കരയത്തുംചാൽ ഗവ. യുപി സ്കൂൾ), സുശീല, പരേതനായ വി.പി. മോഹനൻ (റിട്ട. മുഖ്യാധ്യാപകൻ, നെടുങ്ങോം ഹൈസ്കൂൾ). മരുമക്കൾ: രാമൻകുട്ടി അരുവിക്കുന്നേൽ (ഏറ്റുപാറ), ശശിധരൻ (കിടങ്ങൂർ), ലാലി അക്കരയിൽ (പൈസക്കരി), ഐ.വി. പുഷ്പവല്ലി (മുഖ്യാധ്യാപിക, ചമതച്ചാൽ ഗവ.എൽപി സ്കൂൾ), ബേബി (വെള്ളാട്).
ലതീഷ്
തളിപ്പറമ്പ്: ഞാറ്റുവയലിലെ ഓട്ടോറിക്ഷാ ഡ്രൈവർ കെ.വി. ലതീഷ് (45) നിര്യാതനായി. ഭാര്യ: ജിഷ. സഹോദരങ്ങൾ: പുഷ്പദാസൻ, പ്രദീപൻ, പ്രസാദ്, ജയലക്ഷമി, രാജലക്ഷ്മി, പുഷ്പജ, ഷീല, ബേബി.
ഗോപി
മുരിങ്ങോടി: പരേതനായ കുഞ്ഞിരാമൻ-കല്യാണി ദന്പതികളുടെ മകൻ ചോയിക്കണ്ടി ഗോപി (68) നിര്യാതനായി. സംസ്കാരം ഇന്നു 10 ന് വീട്ടുവളപ്പിൽ. ഭാര്യ: സുമിത്ര. മക്കൾ: ജിതേഷ്, ജയേഷ്, ജയൻ (ഇരുവരും ഒമാൻ), നീരജ, ജയശ്രീ. മരുമക്കൾ: ഷൈജു, ശിൽപ, സൗമ്യ, സുനിൽ. സഹോദരങ്ങൾ: ഭാസ്കരൻ, മണി, ദാസൻ (മൂവരും ഒമാൻ) ദാക്ഷായണി (മുടക്കോഴി).
ഗോപിനാഥന്
പയ്യന്നൂര്‍: താലൂക്ക് ആശുപത്രിക്ക് സമീപത്തെ റിട്ടയേര്‍ഡ് കെല്‍ട്രോണ്‍ ജീവനക്കാരന് ആര്.സി. ഗോപിനാഥന് (59) നിര്യാതനായി. സംസ്കാരം ഇന്നു 11ന് സമുദായ ശ്മശാനത്തില്‍. യുനീക്ക് കൊക്കാനിശേരിയുടെ സ്ഥാപാകാംഗവും യുനീക്ക് വയോജനവേദിയുടെ കണ്‍വീനറും കെല്‍ട്രോൺ എംപ്ലോയീസ് യൂണിയന് മുന്‍ സെക്രട്ടറിയുമായിരുന്നു. ഭാര്യ: നാരായണിക്കുട്ടി. മക്കള്‍: മഞ്ജിമ, അനുശ്രീ. മരുമക്കള്‍: മനീഷ് (ഓസ്ട്രേലിയ), സനല്‍ ജെ. നായര്‍ (ബാംഗളൂരു). സഹോദരങ്ങള്‍: പത്മിനി (അടുത്തില), സൗദാമിനി (കാലിക്കടവ്), രാജലക്ഷ്മി (റിട്ട. ഹെഡ്മിസ്ട്രസ്, പയ്യന്നൂര്‍ ബോയ്സ് ഹൈസ്കൂള്‍).
മൊയ്തീൻ
കമ്പിൽ : പാട്ടയത്തെ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ സി.പി. മൊയ്തീൻ (78) നിര്യാതനായി. മുൻ എംഎൽഎ പരേതനായ സി.പി. മൂസാൻ കുട്ടിയുടെ സഹോദരനാണ്. ഭാര്യ: മര്യാക്കണ്ടി കുഞ്ഞിഫാത്തിമ. മക്കൾ: നജ്മ, നദീറ, (അധ്യാപിക മുഴത്തടം യുപി സ്കൂൾ), നൗഷാദ് (എച്ച്ഡിഎഫ്സി ബാങ്ക്, ചെറുകുന്ന്), നൗഫൽ (യുഎഇ). മരുമക്കൾ: നൗഷാദ് (അപ്രന്റീസ്ഷിപ്പ് അഡ്വൈസർ ആർഐ സെന്റർ, കണ്ണൂർ), റഷീദ് (ബംഗളൂരു), ഹസ്ന, സുനൈന. മറ്റു സഹോദരങ്ങൾ: ആമിന, ഖദീജ, അബൂബക്കർ, അബ്ദുള്ള, ഇബ്രാഹിം, പരേതയായ ആയിഷ.
ശാന്ത
കൂത്തുപറമ്പ്: ആയിത്തര മിന്നി പീടികയ്ക്ക് സമീപം തവരക്കണ്ടി ഹൗസിൽ പനോളി ശാന്ത (75) നിര്യാതയായി. മക്കൾ: പ്രീത, സന്തോഷ്, അനൂപ്, പരേതനായ രാജീവൻ. മരുമക്കൾ: ലത, രാഗേഷ്, റീഷ്മ, ലിത. സഹോദരങ്ങൾ: അനന്തൻ, ഭാസ്കരൻ, രമേശൻ, ജാനു, ദേവൂട്ടി, വസന്ത, രോഹിണി, വിമല, വനജ, സതി, പരേതനായ വത്സൻ.
ഹരീന്ദ്രന്‍ നമ്പ്യാര്‍
മയ്യില്‍: കുന്നോത്തെ എഴുത്തള്ളിപ്പറമ്പില് കൊഴുക്കുന്നോന്‍ വീട്ടില്‍ ഹരീന്ദ്രന്‍ നമ്പ്യാര്‍ (65) നിര്യാതനായി. സംസ്കാരം ഇന്ന് ഒന്നിന് കുന്നോത്ത് എഴുത്തള്ളിപ്പറമ്പ് തറവാട്ടുവളപ്പില്‍. ഔറംഗബാദിലെ കേരളീയ സമാജം ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകനായിരുന്നു. ഭാര്യ: ചന്ദ്രിക. മകന്: രാഹുല്‍ നമ്പ്യാര്‍ (മാനേജര്‍, എച്ച്ഡിഎഫ്സി, എര്‍ഗോ, മുംബൈ), സഹോദരങ്ങള്‍: ബാലകൃഷ്ണന് (വിമുക്തഭടന്, ശാസ്ത്രി പീടിക കുറ്റ്യാട്ടൂര്‍), നാരായണന് നമ്പ്യാര്‍ (വിമുക്തഭടന്, നായാട്ടുപാറ), യശോദാമ്മ, സരോജിനിയമ്മ, ലക്ഷ്മിയമ്മ (ഔറംഗബാദ്), പരേതരായ ദാമോദരന്‍ നമ്പ്യാര്‍, പദ്മനാഭന് നമ്പ്യാര്‍, കുഞ്ഞിരാമന് നമ്പ്യാര്‍.
രാഘവന്
പരിയാരം: മണ്ടൂര്‍ കോക്കാട്ടെ പി.രാഘവന് (72) നിര്യാതനായി. ഭാര്യ: ഇട്ടമ്മല്‍ ശാന്ത. മക്കള്‍: ശ്രീജ, ശ്രീനിവാസന്, ശ്രീശന്. മരുമക്കള്‍: രാജന് (വെള്ളൂര്‍), രേഷ്മ (ചെറുവത്തൂര്‍).
വാസു
തളിപ്പറമ്പ്: പുളിമ്പറമ്പിലെ പി.ആര്.വാസു (75) നിര്യാതനായി. സംസ്കാരം ഇന്നു ഒന്‍പതിന് പട്ടപ്പാറ ശ്മശാനത്തില്‍. ഭാര്യ: ചിന്നമ്മ. മക്കള്‍: ഷാജി (പുതുമ ഫാഷന്‍സ്, തളിപ്പറമ്പ്), മണിരാജ് (ഓട്ടോ ഡ്രൈവര്‍), സരിത, ഷണ്മുഖന് (ദുബായ്). മരുമക്കള്‍: ധന്യ, ജനജ (അധ്യാപിക ഗവ. ഹൈസ്കൂള്‍, പാച്ചേനി), രാജു, ദിവ്യ (നഴ്സ്).
തമ്പാന്
പരിയാരം: കണ്ടോന്താര്‍ ചെങ്ങളത്തെ മഠത്തിലെ വീട്ടില്‍ തമ്പാന് (64) നിര്യാതനായി. ഭാര്യമാര്‍: യശോദ, കാര്‍ത്യായനി. മക്കള്‍: സുജിത്ത് (ഖത്തര്‍), സജിത്ത് (പടന്നപ്പുറം). മരുമകള്‍: മഹിത (തളിപ്പറമ്പ്). സഹോദരങ്ങള്‍: കുഞ്ഞിക്കൃഷ്ണന്, തങ്കമണി, യശോദ.
സലിം
കൂത്തുപറമ്പ്: കായലോട് മീത്തലെ പറമ്പായിൽ ചാളക്കൽ വീട്ടിൽ എൻ.കെ. സലിം (55) നിര്യാതനായി. പരേതനായ മൊയ്തീൻ-സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഉമ്മുകുൽസു. മക്കൾ: സാജിത, സാജിർ, തസ്നി, ജാസ്മിൻ. മരുമക്കൾ: തൻസീർ, ജാബിർ, മുജീബ് (ദുബായ്). സഹോദരങ്ങൾ: ആസാദ്, അസൂട്ടി, ആഷിക്ക്, അഷ്റഫ്, നിസാമുദ്ദീൻ, സുഹ്റ, നിസാബി.
പ്രഭ നന്ദൻ
മുണ്ടയാട്: എളയാവുർ സോണൽ ഓഫീസിന് സമീപത്തെ ലക്ഷ്മിപ്രഭയിൽ എ.കെ. നന്ദനന്റെ ഭാര്യ പ്രഭ (65) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിന് പയ്യാമ്പലത്ത്. മകൻ: നിപിൻ (ബിസിനസ് കോഴിക്കോട്). സഹോദരങ്ങൾ: മല്ലിക (റിട്ട. ടീച്ചർ), പ്രസന്നൻ, മനോഹരൻ, പ്രേമ, വീണ.
കണ്ണൂര്‍
10:23 PM Oct 14, 2019 | Deepika.com