കൊച്ചി: അല്‍ഷിമേഴ്സ് അഥവാ മറവിരോഗത്തെക്കുറിച്ചു ശാസ്ത്ര സമൂഹത്തിനും പൊതുസമൂഹത്തിനും ഇടയിലുള്ള വിടവ് നികത്താന്‍ ലക്ഷ്യമിട്ട് നവംബര്‍ ഒന്നു മുതല്‍ കൊച്ചിയില്‍ നടക്കാനിരിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനം ‘ഉദ്ബോധി’ന് ആശംസകള്‍ നേര്‍ന്നു നടന് മോഹന്‍ലാല്‍. തന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണു കുസാറ്റ് ബയോടെക്നോളജി വിഭാഗത്തിലെ സെന്റര്‍ ഫോര്‍ ന്യൂറോ സയന്‍സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനത്തിനും ആല്‍സ്ഹൈമേഴ്സ് വിമുക്ത സമൂഹം എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ലാല്‍ പിന്തുണ അറിയിച്ചത്. നവംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ കൊച്ചിന് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സെമിനാര്‍ കോംപ്ലക്സിലാണ് സമ്മേളനം.