മൂന്നാര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. കണ്ണന് ദേവന് കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് സോത്തുപ്പാറ ഡിവിഷനില്‍ ധനസിംഗ് (24)ണ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. ലോറിയുടെ ക്ലീനറായി ജോലിചെയ്തിരുന്ന ധനസിംഗിനെ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.