കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയുടെ കസ്റ്റഡി കാലാവധി 16-ന് അവസാനിക്കാനിരിക്കേ മറ്റ് അഞ്ചുകേസുകളില്‍ കൂടി കസ്റ്റഡി അപേക്ഷ നല്കാന് അന്വേഷണസംഘം തയാറെടുക്കുന്നു.
നിലവിൽ മുൻ ഭര്‍ത്താവ് റോയ് തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ജോളിയെ കസ്റ്റഡിയിൽ നല്‍കിയത്. മറ്റ് അഞ്ച് കേസുകൾ വേറെ വേറെ രജിസ്റ്റര്‍ചെയ്തതിനാൽ ഒരോ കേസിലും പ്രത്യേകം കസ്റ്റഡി അപേക്ഷയായിരിക്കും താമരശേരി കോടതിയിൽ സമര്‍പ്പിക്കുക. അതിനാല്‍ ചോദ്യംചെയ്യലിനും അന്വേഷണത്തിനുമായി കൂടുതൽ സമയം ജോളിയെ കസ്റ്റഡിയിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
മദ്യപാന ശീലം, കടുത്ത അന്ധവിശ്വാസം, ജോളിയുടെ വിവാഹേതരബന്ധങ്ങളെ എതിര്‍ത്തതിലുള്ള പക തുടങ്ങിയവയാണ് റോയ് തോമസിനെ കൊലപ്പെടുത്താൻ കാരണമായതായി പോലീസ് നിലവിൽ നല്കിയ കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.
ഇതേ രീതിയില്‍തന്നെ മറ്റ് കേസുകളിലും കാരണങ്ങൾ ചൂണ്ടിക്കാട്ടി കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനാണ് തീരുമാനം.