കോഴിക്കോട്: ജോളിക്കുവേണ്ടി പ്രജുകുമാറിനൊപ്പം മറ്റൊരാളില്‍നിന്നു കൂടി പൊട്ടാസ്യം സയനൈഡ് വാങ്ങിയതായി എം.എസ്. മാത്യുവിന്റെ മൊഴി. താമരശേരി ഭാഗത്തുനിന്നുള്ള സ്വര്‍ണ പണിക്കാരനില്നിന്നാണ് സയനൈഡ് വാങ്ങിയെതെന്നും ഇയാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെന്നും മാത്യു അന്വേഷണസംഘത്തിന് മൊഴി നല്കി. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് എം.എസ്. മാത്യു മുഖേന ജോളിക്ക് സയനൈഡ് നല്‍കിയതെന്ന് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ള പ്രതി പ്രജുകുമാര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.