+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാടിനു നൊന്പരമായി ഫാ.മാത്യു വെള്ളാങ്കലിന്‍റെ വേർപാട്

മൂ​വാ​റ്റു​പു​ഴ: നാ​ടി​നു അ​പ്ര​തീ​ക്ഷി​ത ആ​ഘാ​ത​മാ​യി ഫാ.​മാ​ത്യു വെ​ള്ളാ​ങ്ക​ൽ ജൂ​ണി​യ​റി​ന്‍റെ വേ​ർ​പാ​ട്.കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ ര​ണ്ടാ​ർ ഇ​ട​വ​ക​യി​ൽ വെ​ള്ളാ​ങ്ക​ൽ കു​ര്യാ​ക്കോ​സ് ഏ​ലി​ക്കു​
നാടിനു നൊന്പരമായി ഫാ.മാത്യു വെള്ളാങ്കലിന്‍റെ വേർപാട്
മൂ​വാ​റ്റു​പു​ഴ: നാ​ടി​നു അ​പ്ര​തീ​ക്ഷി​ത ആ​ഘാ​ത​മാ​യി ഫാ.​മാ​ത്യു വെ​ള്ളാ​ങ്ക​ൽ ജൂ​ണി​യ​റി​ന്‍റെ വേ​ർ​പാ​ട്.കോ​ത​മം​ഗ​ലം രൂ​പ​ത​യി​ലെ ര​ണ്ടാ​ർ ഇ​ട​വ​ക​യി​ൽ വെ​ള്ളാ​ങ്ക​ൽ കു​ര്യാ​ക്കോ​സ്- ഏ​ലി​ക്കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മൂ​ന്നാ​മ​ത്തെ മ​ക​നാ​യി 1958 മേ​യ് 16നാ​ണ് അ​ദ്ദേ​ഹം ജ​നി​ച്ച​ത്.

പി​ഡി​സി വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം സ​ലേ​ഷ്യ​ൻ സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് പ്രൊ​വി​ൻ​സി​ൽ വൈ​ദി​ക പ​ഠ​ന​ത്തി​നു ചേ​ർ​ന്നു. വൈ​ദി​ക​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി 1986 ജ​നു​വ​രി അ​ഞ്ചി​നു സ്വ​ന്തം ഇ​ട​വ​ക​യാ​യ ര​ണ്ടാ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ലി​ൽ​നി​ന്നു പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച് പ്ര​ഥ​മ​ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ചു. തു​ട​ർ​ന്നു ഷി​ല്ലോം​ഗി​ൽ മി​ഷ​ൻ മേ​ഖ​ല​യി​ലും ഇ​ട​വ​ക​ വി​കാ​രി​യാ​യും സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലാ​യും സേ​വ​ന​മ​നു​ഷ്‌​ഠി​ച്ചു. പി​ന്നീ​ട് നോ​ർ​ത്ത് ഈ​സ്റ്റ് പ്രൊ​വി​ൻ​സി​ന്‍റെ യു​വ​ജ​ന​വി​ഭാ​ഗം ഡ​യ​റ​ക്ട​റാ​യി നി​യ​മി​ത​നാ​യി. ഈ ​കാ​ല​യ​ള​വി​ൽ 60 രാ​ജ്യ​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വ​ത്തി​ക്കാ​നു കീ​ഴി​ലു​ള്ള അ​ന്താ​രാ‌​ഷ്‌​ട്ര‌ യു​വ​ജ​ന കാ​ർ​ഷി​ക സം​ഘ​ട​ന​യാ​യ മി​ജാ​ർ​ക്കി​ന്‍റെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചാ​പ്ല​യി​നാ​യി നി​യ​മി​ത​നാ​യി.

അ​ഞ്ചു വ​ർ​ഷം ഈ ​ത​സ്തി​ക​യി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ക​ത്തോ​ലി​ക്ക യു​വ​ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ച്ചു. ഈ ​സ്ഥാ​ന​ത്തു​നി​ന്നു വി​ര​മി​ച്ച ശേ​ഷം ക​ലി​ഫോ​ർ​ണി​യ​യി​ലെ ഓ​ക്‌​ലാ​ൻ​ഡ് രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ സ​ഹ​വി​കാ​രി, വി​കാ​രി എ​ന്നീ നി​ല​ക​ളി​ൽ ശു​ശ്രൂ​ഷ ചെ​യ്തു. നി​ല​വി​ൽ അ​മേ​രി​ക്ക​യി​ലെ കോ​ണ്‍കോ​ർ​ഡ് സെ​ന്‍റ് ബൊ​ണ​വ​ൻ​ച്വ​ർ ഇ​ട​വ​ക വി​കാ​രി​യാ​യി​രു​ന്നു.​ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ മൂ​വാ​റ്റു​പു​ഴ​യി​ലെ കു​ടും​ബ​വീ​ട്ടി​ൽ എ​ത്തി​യി​രു​ന്നു.