മൂന്ന് മാസമായി അടച്ചിട്ടിരുന്ന തന്റെ വീട്ടിലെ വൈദ്യുതി ബിൽ കണ്ട് ശരിക്കും ഷോക്കേറ്റ അവസ്ഥയിലായി നടി തപ്സി പന്നു. ഈ മാസം ലഭിച്ച ബിൽ കണ്ടാണ് തപ്സി ശരിക്കും അന്പരന്നു പോയത്. 36,000 രൂപയാണ് തപ്സിക്ക് വൈദ്യുതി ബിൽ ലഭിച്ചത്.
സാധാരണ ലഭിക്കുന്നതിനേക്കാൾ പത്തിരട്ടിയാണ് ഇത്തവണ വൈദ്യുതി ബിൽ ലഭിച്ചത്. ഇത്തരമൊരു ഭ്രാന്തൻ ബില്ല് ലഭിക്കാൻ താൻ എന്ത് ഉപകരണമാണ് ലോക്ക് ഡൗൺ കാലത്ത് വാങ്ങിയതെന്നറിയില്ലെന്ന് നടി ട്വിറ്ററിൽ കുറിച്ചു. ഈ മാസത്തെ ബില്ലിനൊപ്പം ഏപ്രിൽ, മേയ് മാസങ്ങളിലെ ബില്ലും നടി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
അഡാനി ഇലക്ട്രിസിറ്റി കന്പനിയുടെ ഉപഭോക്താവ് ആണ് തപ്സി. തന്റെ അപ്പാർട്മെന്റിൽ ആരും താമസിക്കുന്നില്ലെന്നും വേറെയാരെങ്കിലും അവിടെ കഴിയുന്നുണ്ടോയെന്ന കാര്യം കണ്ടെത്താൻ സഹായിക്കണമെന്നും നടി മറ്റൊരു ട്വീറ്റിൽ കുറിച്ചു.