തിരുവനന്തപുരം: വിവിധ സർക്കാർ നഴ്സിംഗ് കോളജുകളിലായി എംഎസ്സി നഴ്സിംഗ് കോഴ്സിൽ ഒഴിവുള്ള ആറ് സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 17ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളജ്. പി.ഒ, തിരുവനന്തപുരം) നടക്കും. സർക്കാർ നഴ്സിംഗ് കോളജുകളിൽ ഇനി വരുന്ന ഒഴിവുകൾ കൂടി അന്ന് സ്പോട് അഡ്മിഷനിലൂടെ നികത്തും.
കേരള പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് പ്രവേശനം നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ, അസൽ വിടുതൽ സർട്ടിഫിക്കറ്റ് , മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കണം.സ്പോട് അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ 21 നുള്ളിൽ കോളജിൽ ഫീസടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. അല്ലാത്തവരുടെ അലോട്ട്മെന്റ് റദ്ദാക്കും. വിശദവിവരങ്ങൾ ഡിഎംഇയുടെ വെബ്സൈറ്റായ www.dme.ker ala.gov.in ൽ ലഭിക്കും.