കൊച്ചി : പിറവം സെന്റ് മേരീസ് വലിയപള്ളിയുടെ താക്കോല്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിലെ വികാരി ഫാ. സ്കറിയ വട്ടക്കാട്ടിലിനു കൈമാറാന്‍ ഹൈക്കോടതി എറണാകുളം ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്കി. സെന്റ് മേരീസ് വലിയ പള്ളിയുടെയും സെമിത്തേരിയുടെയും നടത്തിപ്പുചുമതല പള്ളി വികാരിക്കായിരിക്കുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് പിറവം പള്ളിയില്‍ ആരാധന നടത്താന്‍ പോലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്സ് വിഭാഗം നല്കിയ ഹര്‍ജിയിലാണ് മതിയായ സംരക്ഷണം നല്കാന് ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ യാക്കോബായ വിഭാഗം തടയുകയാണെന്നാരോപിച്ച് ഓര്‍ത്തഡോക്സ് വിഭാഗത്തിലെ ട്രസ്റ്റി എം.പി.ബാബു നല്കിയ ഉപഹര്‍ജിയാണ് ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. പള്ളിയിലെ കുര്‍ബാനയ്ക്കും ശവസംസ്കാരത്തിനും മതിയായ പോലീസ് സംരക്ഷണം നല്‍കണം.
പ്രാര്‍ഥന ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ എല്ലാ ഇടവകാംഗങ്ങള്‍ക്കും പങ്കെടുക്കാം. വിധി നടപ്പാക്കുന്നതു തടയുന്നവരെ പിടികൂടി സിവില്‍ ജയിലിലടയ്ക്കണമെന്നതടക്കമുള്ള മുന്‍ ഉത്തരവ് നിലനില്‍ക്കുമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
പിറവം പള്ളിയുടെ കീഴിലുള്ള ചാപ്പലുകളുടെ നിയന്ത്രണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് രണ്ടാഴ്ച കൂടി സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഡിവിഷന് ബെഞ്ച് അനുവദിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിനൊപ്പം താക്കോല്‍ കൈമാറിയതിന്റെ റിപ്പോര്‍ട്ടും നല്‍കണം. പോലീസ് സംരക്ഷണം തേടിയുള്ള ഹര്‍ജിയില്‍ താക്കോല്‍ കൈമാറാനുള്ള നിര്‍ദേശം നല്‍കരുതെന്നും സിവില്‍ കോടതി പരിഗണിക്കേണ്ട വിഷയമാണിതെന്നുമായിരുന്നു യാക്കോബായ വിഭാഗത്തിന്റെ വാദം. ഹര്‍ജി 30 ന് വീണ്ടും പരിഗണിക്കും.