തിരുവനന്തപുരം: സാഹിത്യരംഗത്തെ സമഗ്ര സംഭാവനക്കുള്ള പ്രൊഫ.ജോസഫ് മുണ്ടശേരി സ്മാരക പുരസ്കാരം കവി കെ.സച്ചിദാനന്ദന്. 50001 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരമെന്ന് പ്രൊഫ.ജോസഫ് മുണ്ടശേരി ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ.കെ.എൻ.ഗംഗാധരൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
ശാസ്ത്രാവബോധവും യുക്തിചിന്തയും വളർത്താൻ സഹായകമായ എഴുത്തിനുള്ള മുണ്ടശേരി സ്മാരക യുവ വൈജ്ഞാനിക പുരസ്കാരം ദിലീപ് മാന്പിള്ളിലിന് നൽകും. ’പരിണാമം തന്മാത്രകളിൽ നിന്നും ജീവികളിലേക്ക്’ എന്ന ഗ്രന്ഥത്തിനാണ് പുരസ്കാരം. 10001 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് ലഭിക്കും.