മൂവാറ്റുപുഴ : ദേശീയ റോബോട്ടിക്സ് ചാന്പ്യൻഷിപ്പ് (എൻആർസി) 2019ന് പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഐഐടി മുംബൈയുടെ നൂതന സാങ്കേതിക വിദ്യാഭ്യാസ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നാഷണൽ റോബോട്ടിക്സ് ചാന്പ്യൻഷിപ്പ് ഇന്നു സമാപിക്കും. മത്സരത്തോടനുബന്ധിച്ച് ഐഐടി മുംബൈയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ നയിക്കുന്ന റോബർട്ട് നിർമാണ പരിശീലനവും ഉണ്ടാകും.
തുടർന്ന് നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക് ഐഐടിയുടെ നേതൃത്വത്തിൽ മുംബൈയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാം. വിജയിക്കുന്നവർക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനം. ആറു മുതൽ 12-ാം ക്ലാസ് വരെയുള്ള പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഐഐടി മുംബൈയുടെ സർട്ടിഫിക്കറ്റുകൾ ലഭിക്കും. നേരത്തെ ജില്ലാ പഞ്ചായത്തംഗം എൻ. അരുണ്‍ ഉദ്ഘാടനം ചെയ്തു.