+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​​​ര​​​ള പോ​​​ലീ​​​സി​​​ൽ നീ​​​ന്ത​​​ൽ​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പോ​​​ലീ​​​സി​​​ൽ നീ​​​ന്ത​​​ൽ താ​​​ര​​​ങ്ങ​​​ളെ (പു​​​രു​​​ഷ​​​ന്മാ​​​ർ) റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്നു. ഫ്രീ ​​​സ്റ്റൈ​​​ൽ സ്പ്രി​​​ന്‍റ് (50 മീ​​​റ്റ​
കേ​​​ര​​​ള പോ​​​ലീ​​​സി​​​ൽ നീ​​​ന്ത​​​ൽ​​​താ​​​ര​​​ങ്ങ​​​ൾ​​​ക്ക്  റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പോ​​​ലീ​​​സി​​​ൽ നീ​​​ന്ത​​​ൽ താ​​​ര​​​ങ്ങ​​​ളെ (പു​​​രു​​​ഷ​​​ന്മാ​​​ർ) റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്നു. ഫ്രീ ​​​സ്റ്റൈ​​​ൽ സ്പ്രി​​​ന്‍റ് (50 മീ​​​റ്റ​​​ർ, 100 മീ​​​റ്റ​​​ർ) ഒ​​​രു ഒ​​​ഴി​​​വ്, ബ്രെ​​​സ്റ്റ് സ്ട്രോ​​​ക്ക് (50 മീ​​​റ്റ​​​ർ, 100 മീ​​​റ്റ​​​ർ, 200 മീ​​​റ്റ​​​ർ) ഒ​​​രു ഒ​​​ഴി​​​വ് എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ഒ​​​ഴി​​​വു​​​ക​​​ൾ. യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത സം​​​സ്ഥാ​​​ന മീ​​​റ്റു​​​ക​​​ളി​​​ൽ വ്യ​​​ക്തി​​​ഗ​​​ത ഇ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​മോ ര​​​ണ്ടാം സ്ഥാ​​​ന​​​മോ നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​രി​​​ക്ക​​​ണം.

അം​​​ഗീ​​​കൃ​​​ത സം​​​സ്ഥാ​​​ന മീ​​​റ്റു​​​ക​​​ളി​​​ൽ 4 X 400 റി​​​ലേ, 4 X100 ഇ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടു​​​ക​​​യും, സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ക​​​യും വേ​​​ണം. ടീം ​​​ഇ​​​ന​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചി​​​രി​​​ക്ക​​​ണം. അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന, ദേ​​​ശീ​​​യ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പു​​​ക​​​ളി​​​ൽ സെ​​​ല​​​ക്ഷ​​​ൻ ല​​​ഭി​​​ച്ചി​​​രി​​​ക്ക​​​ണം. സ്പോ​​​ർ​​​ട്സി​​​ലെ നേ​​​ട്ട​​​ങ്ങ​​​ളെ​​​ല്ലാം 2016 ജ​​​നു​​​വ​​​രി ഓ​​​ന്നി​​​നോ ശേ​​​ഷ​​​മോ ല​​​ഭി​​​ച്ച​​​വ​​​യാ​​​ക​​​ണം.

വി​​​ദ്യാ​​​ഭ്യാ​​​സ​​​യോ​​​ഗ്യ​​​ത: ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി/ ത​​​ത്തു​​​ല്യ​​​യോ​​​ഗ്യ​​​ത

പ്രാ​​​യം: ജ​​​നു​​​വ​​​രി ഒ​​​ന്ന് 2019ന് 18 -26 ​​​വ​​​യ​​​സ്. എ​​​സ്‌​​​സി/​​​എ​​​സ്ടി മ​​​റ്റു പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത ഇ​​​ള​​​വ് ബാ​​​ധ​​​കം. അ​​​പേ​​​ക്ഷാ​​​ഫോ​​​മും വി​​​ജ്ഞാ​​​പ​​​ന​​​വും www.keralapolice.gov.in ൽ ​​​ല​​​ഭ്യ​​​മാ​​​ണ്. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ പ്രാ​​​യം, വി​​​ദ്യാ​​​ഭ്യാ​​​സ​​​യോ​​​ഗ്യ​​​ത, കാ​​​യി​​​ക​​​രം​​​ഗ​​​ത്തെ നേ​​​ട്ട​​​ങ്ങ​​​ളു​​​ടെ​​​യും സ്വ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ​​​ക്കൊ​​​പ്പം നേ​​​രി​​​ട്ടോ ത​​​പാ​​​ലി​​​ലോ അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് പോ​​​ലീ​​​സ്, ആം​​​ഡ് പോ​​​ലീ​​​സ് ബ​​​റ്റാ​​​ലി​​​യ​​​ൻ, പേ​​​രൂ​​​ർ​​​ക്ക​​​ട, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-695005 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ അ​​​യ​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി: ന​​​വം​​​ബ​​​ർ 12.