മല്ലപ്പള്ളി: നെടുങ്ങാടപ്പള്ളി വൈഎംസിഎ ക്ക് സമീപം നിർമാണത്തിലിരിക്കുന്ന വീടിന്റെ മുകളിൽ നിന്നു താഴെ വീണ് യുവാവ് മരിച്ചു. വടക്കേക്കര ചീരംകുളത്ത് വി.ടി. ഫിലിപ്പിന്റെ മകൻ തോമസ് ഫിലിപ്പാണ്(ബിജു- 42) മരിച്ചത്. ഇന്നലെ രാവിലെ പത്തോടെ മുകളിൽ പ്ലംബിംഗ് ജോലി ചെയ്തുകൊണ്ടിരിക്കുന്പോഴാണ് അപകടം .താഴെ വീണ് തലയുടെ പിൻഭാഗത്ത് പരിക്കേറ്റതിനെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.
ഭാര്യ: റീന ആനിക്കാട് മാവുങ്കൽ കുടുംബാംഗം. മക്കൾ: റിഞ്ജു, റിന്റു. ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പിന്നീട് സംസ്കരിക്കും.
ഭാര്യ: റീന ആനിക്കാട് മാവുങ്കൽ കുടുംബാംഗം. മക്കൾ: റിഞ്ജു, റിന്റു. ബിലിവേഴ്സ് ചർച്ച് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പിന്നീട് സംസ്കരിക്കും.