തിരുവനന്തപുരം: പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വിജയിയായ മാണി സി. കാപ്പൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു.
നിയമസഭാ ബാങ്ക്വറ്റ് ഹാളിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ, നിയമ-പാർലമെന്ററികാര്യ മന്ത്രി എ.കെ. ബാലൻ, ഡപ്യൂട്ടി സ്പീക്കർ വി. ശശി, ചീഫ് വിപ്പ് കെ. രാജൻ, നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ എന്നിവർക്കൊപ്പം മറ്റു മന്ത്രിമാർ, എംഎൽഎമാർ, സാമൂഹിക- രാഷ്ട്രീയ നേതാക്കൾ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.