തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ മരിച്ച വാഹനാപകട കേസുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ രണ്ടുമാസത്തേക്കു കൂടി നീട്ടി. ശ്രീറാം വെങ്കിട്ടരാമനെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.