തിരുവനന്തപുരം: ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി. എങ്കിലും ഏതാനും ദിവസങ്ങളിൽ കൂടി അതിതീവ്രപരിചരണ വിഭാഗത്തിൽ തുടരേണ്ടിവരും.
ഏതാനും ആഴ്ചകളിലേക്ക് പരിപൂർണ വിശ്രമം ആവശ്യമാണെന്നു ഡോക്ടർമാർ അറിയിച്ചതായി തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് അറിയിച്ചു. അണുബാധ പ്രതിരോധശക്തി താരതമ്യേന കുറവായതിനാൽ സന്ദർശകർക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിർദേശത്തോട് എല്ലാവരും സഹകരിക്കണമെന്ന് സഹായമെത്രാൻ അഭ്യർഥിച്ചു.