+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള കോണ്‍ഗ്രസുകൾ ജന്മദിന സമ്മേളനം നടത്തി

കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള കോ​ണ്‍ഗ്ര​സ് ജോ​സ് വി​ഭാ​ഗം കോ​ട്ട​യം സി
കേരള കോണ്‍ഗ്രസുകൾ ജന്മദിന സമ്മേളനം നടത്തി
കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

കേ​ര​ള കോ​ണ്‍ഗ്ര​സ് ജോ​സ് വി​ഭാ​ഗം കോ​ട്ട​യം സി​എ​സ്ഐ റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ന​ട​ത്തി​യ ജ​ന്മ​ദി​ന​സ​മ്മേ​ള​നം ജോ​സ് കെ.​ മാ​ണി എം​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു. പാ​ലാ​യി​ലെ പ​രാ​ജ​യ​ത്തെ സം​ബ​ന്ധി​ച്ച് വ​സ്തു​താ​പ​ര​വും സ​ത്യ​സ​ന്ധ​വു​മാ​യ ആ​ത്മ​പ​രി​ശോ​ധ​ന പാ​ർ​ട്ടി​ക്കു​ള്ളി​ൽ ന​ട​ത്തു​മെ​ന്നു ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞു. പി.​കെ.​ സ​ജീ​വ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എം​പി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ഡോ.​എ​ൻ.​ ജ​യ​രാ​ജ് എം​എ​ൽ​എ, പി.​ടി ജോ​സ്, ജോ​സ​ഫ് എം. ​പു​തു​ശേ​രി, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ജോ​സ് ടോം, ​ജോ​സ​ഫ് ചാ​മ​ക്കാ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രും, സ്റ്റീ​യ​റിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കേ​ര​ള കോ​ണ്‍ഗ്ര​സ് -എ​മ്മി​ൽ ചേ​ർ​ന്ന പി.​എം. മാ​ത്യു​വും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം കോ​ട്ട​യം കോ​ടി​മ​ത റ​ബ​ർ ഭ​വ​നി​ൽ ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക വി​ള​ക​ളു​ടെ വി​ല​ത്ത​ക​ർ​ച്ച​യി​ൽ ന​ട്ടം തി​രി​യു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​രെ സം​ഘ​ടി​പ്പി​ച്ച് ഡി​സം​ബ​ർ 14ന് ​കോ​ട്ട​യ​ത്തു കാ​ർ​ഷി​ക​സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ജ​ന്മ​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്ത പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ പ​റ​ഞ്ഞു. സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി ഏ​ബ്രാ​ഹം, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ, ടി.​യു. കു​രു​വി​ള, തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ, അ​റ​യ്ക്ക​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള, തോ​മ​സ് എം. ​മാ​ത്തു​ണ്ണി, കെ.​എ​ഫ്. വ​ർ​ഗീ​സ്, കൊ​ട്ടാ​ര​ക്ക​ര പൊ​ന്ന​ച്ച​ൻ, വി​ക്‌​ട​ർ ടി. ​തോ​മ​സ്, പ്ര​ഫ.​ഡി.​കെ. ജോ​ണ്‍, സ​ജി മ​ഞ്ഞ​ക്ക​ട​ന്പി​ൽ, കു​ഞ്ഞു​കോ​ശി പോ​ൾ, സാ​ജ​ൻ ഫ്രാ​ൻ​സി​സ്, മാ​ത്യു ജോ​ർ​ജ്, ജോ​ണ്‍ കെ. ​മാ​ത്യൂ​സ്, വി.​സി. ചാ​ണ്ടി മാ​സ്റ്റ​ർ, ഷി​ബു തെ​ക്കും​പു​റം, പ്ര​ഫ.​എം.​ജെ. ജേ​ക്ക​ബ്, കു​ള​ത്തൂ​ർ കു​ഞ്ഞു​കൃ​ഷ്ണ​പി​ള്ള, എ​ബ്രാ​ഹം ക​ല​ങ്ങി​ൽ, സി.​വി. കു​ര്യാ​ക്കോ​സ്, ജേ​ക്ക​ബ് എ​ബ്രാ​ഹം, പ്ര​ഫ. ഷീ​ലാ സ്റ്റീ​ഫ​ൻ, രാ​ഖേ​ഷ് ഇ​ട​പ്പു​ര, മേ​രി സെ​ബാ​സ്റ്റ്യ​ൻ, ലി​സി ജോ​സ്, വി.​ജെ ലാ​ലി, അ​ജി​ത് മു​തി​ര​മ​ല, കു​ര്യാ​ക്കോ​സ് പ​ട​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലും കോ​ട്ട​യ​ത്തു ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ആ​ർ​സി​ഇ​പി ക​രാ​ർ ഒ​പ്പു​വ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്ന് ഇ​ന്ത്യ പി​ന്മാ​റ​ണ​മെ​ന്നു ജ​ന്മ​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് പ​റ​ഞ്ഞു. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഡോ. ​കെ.​സി.​ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. പി.​സി. ജോ​സ​ഫ്, ആ​ന്‍റ​ണി രാ​ജു, എം.​പി.​പോ​ളി, മാ​ത്യു സ്റ്റീ​ഫ​ൻ, എം.​ജെ.​ജോ​സ​ഫ് ജോ​സ് വ​ള്ള​മ​റ്റം, ഏ​ലി​യാ​സ് സ​ഖ​റി​യ, അ​ജി​ത സാ​ബു, ഫ്രാ​ൻ​സി​സ് തോ​മ​സ്, കെ.​സി. ജോ​സ​ഫ്, തോ​മ​സ് കു​ന്ന​പ്പ​ള്ളി​ൽ, പ്ര​ഫ.​ ജേ​ക്ക​ബ് ഏ​ബ്ര​ഹാം, ആ​ന്‍റ​ണി ആ​ല​ഞ്ചേ​രി, ജോ​സ് പാ​റേ​ക്കാ​ട്ട്, ബേ​ബി പ​രി​പ്പ​ള്ളി​ൽ, മാ​ത്യൂ​സ് ജോ​ർ​ജ്, ജോ​സ​ഫ് കെ.​നെ​ല്ലു​വേ​ലി, വാ​മ​ന​പു​രം പ്ര​കാ​ശ്കു​മാ​ർ, ജോ​യി കോ​ക്ക​നാ​ട്ട്, എ.​ടി.​രാ​ജു, മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ, മൈ​ക്കി​ൾ ജ​യിം​സ്, വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ, ജാ​ൻ​സി ബേ​ബി, പി.​വി.​ബേ​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ മൂ​ല്യാ​ധി​ഷ്ഠി​ത രാ​ഷ്‌​ട്രീ​യം ഗാ​ന്ധി​യ​ൻ കാ​ഴ്ച​പ്പാ​ട് എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​മു​ഖ ഗാ​ന്ധി​യ​ൻ ഡോ.​എം.​പി. മ​ത്താ​യി പ്ര​ഭാ​ഷ​ണം ന​ട​ത്തി.​
കേ​ര​ള കോ​ണ്‍ഗ്ര​സ് പി.​സി. തോ​മ​സ് വി​ഭാ​ഗ​വും ജേ​ക്ക​ബ് വി​ഭാ​ഗ​വും കേ​ര​ള കോ​ണ്‍ഗ്ര​സ് ബി​യും കോ​ട്ട​യ​ത്തു ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.