കുപ്പിവള, ഓർമ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം സുരേഷ് തിരുവല്ല സംവിധാനം ചെയ്യുന്ന നാളേക്കായി എന്ന ചിത്രം പൂർത്തിയായി. കോവിഡിനെ തുടർന്ന് ചിത്രീകരണം പാതിവഴിയിൽ നിർത്തിവെയ്ക്കുകയും സർക്കാർ അനുവദിച്ച ഇളവുകളുടെ പശ്ചാത്തലത്തിൽ ചിത്രീകരണം പുനരാരംഭിക്കുകയും ചെയ്ത ആദ്യ സിനിമ കൂടിയാണ് നാളേയ്ക്കായി.
സന്തോഷ് കീഴാറ്റൂർ, മധുപാൽ, കൃഷ്ണപ്രസാദ്, സജീവ് വ്യാസ, ജയ്സപ്പൻ മത്തായി, ഷിബുലബാൻ, സുരേഷ് തിരുവല്ല, നൗഷാദ് ഷാഹുൽ, ആർ.ജെ. സുമേഷ്, എ.കെ. വേണുഗോപാൽ, കണ്ണൻ, അനന്തു, ബെന്നജോണ്, നന്ദന നന്ദഗോപാൽ, ശ്രീലതാ നന്പൂതിരി, മണക്കാട് ലീല, സരിതാ രാജീവ്, ആശാനായർ, ആമി, സീമാബാലകൃഷ്ണൻ, ശിവലക്ഷ്മി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.
ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് വി.കെ. അജിതൻ കുമാർ ആണ്. സൂരജ് ശ്രുതി സിനിമാസ് ആണ് നിർമാണം.