കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണസംഘം വിപുലീകരിക്കുന്നു. റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തില്‍ കൂടുതല്‍ സേനാംഗങ്ങളെ ഉള്‍പ്പെടുത്തി അന്വേഷണം നടത്താനാണ് ഡിജിപിയുടെ നിര്‍ദേശം. ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ടാണ്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് മറ്റുള്ളവരുടേതും കൊലപാതകമാണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്.
ഓരോ കൊലപാതകവും പ്രത്യേകം എഫ്ഐആർ രജിസ്റ്റര്‍ചെയ്ത് അന്വേഷിക്കാനാണിപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഓരോരുത്തര്‍ക്കും ചുമതല നല്‍കും. ഡിവൈഎസ്പി ആർ. ഹരിദാസൻ നേതൃത്വം നല്‍കും.
കുറ്റാന്വേഷണത്തിൽ മികവു പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് പ്രത്യേക സംഘം രൂപീകരിക്കുന്നത്. ഓരോ കേസും രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുമ്പോള്‍ പുതിയ തെളിവുകള്‍ ശേഖരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കോടതിയില്‍ ഇത്തരത്തിലുള്ള തെളിവുകൾ ഹാജരാക്കുമ്പോള്‍ കേസ് നിലനില്ക്കും. കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ പരമാവധി തെളിവുകൾ സമർപ്പിക്കാനും അതുവഴി പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കാനും കാരണമാവും.