രാജകുമാരി: സ്വത്തു തർക്കത്തെ തുടർന്ന് ഗൃഹനാഥൻ വെട്ടേറ്റു മരിച്ചു. കുരുവിളസിറ്റി, മുണ്ടോംകണ്ടത്തിൽ റെജിമോൻ (52) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം.
സംഭവത്തക്കുറിച്ച് പേലീസ് പറയുന്നത് ഇങ്ങനെ: റെജിമോനും ജ്യേഷ്ഠനായ സജീവനും തമ്മിൽ വർഷങ്ങളായി സ്വത്തു തർക്കം ഉണ്ടായിരുന്നു. ഇന്നലെ ഇതുമായി ബന്ധപ്പെട്ട് സജീവന്റെ മകളുടെ ഭർത്താവ് ശ്യാം മോഹനെ റെജിമോൻ മർദിച്ചു. ഇതു ചോദിക്കാൻ വീട്ടിലെത്തിയ സജീവനുമായി റെജിമോൻ വാക്കുതർക്കത്തിലേർപ്പെട്ടു. ശ്യാമും സജീവനൊപ്പം ഉണ്ടായിരുന്നു.ഇതിനിടെ ആരോ വാക്കത്തികൊണ്ട് റെജിമോനെ വെട്ടി. റെജിമോന്റെ മകളുടെ ഭർത്താവ് സ്റ്റെബിനും വെട്ടേറ്റു. നിലവിളി കേട്ട് നാട്ടുകാരെത്തിയപ്പോൾ റെജിമോനും സ്റ്റെബിനും രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ശ്യാം സമീപത്തു ബോധം കെട്ടു കിടക്കുകയായിരുന്നു. നാട്ടുകാർ റെജിമോൻ, സ്റ്റെബിൻ, ശ്യാം എന്നിവരെ രാജകുമാരിയിലെ ആശുപത്രിയിൽ എത്തിച്ചു.
റെജിമോൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചതായാണു സൂചന. സ്റ്റെബിന്റെ പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടുപോയി. ശ്യാം രാജകുമാരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘർഷ സമയത്ത് അവിടെ ഉണ്ടായിരുന്ന സജീവനും മറ്റു ചിലരും ഒളിവിലാണ്. ശാന്തൻപാറ പോലീസ് ഇവർക്കായി അന്വേഷണം ആരംഭിച്ചു. ഷൈല ആണ് കൊല്ലപ്പെട്ട റെജിമോന്റെ ഭാര്യ. മക്കൾ: ലാവണ്യ, അർജുൻ