കോട്ടയം: ആതുര സേവന രംഗത്തെ സ്തുത്യർഹ സേവനത്തിന് മലയാളി കന്യാസ്ത്രീക്ക് ഇറ്റാലിയൻ ഗവണ്മെന്റിന്റെ ആദരം. ആഫ്രിക്കൻ രാജ്യമായ സാംബിയായിൽ ആതുര സേവന രംഗത്ത് ചെയ്യുന്ന സേവനങ്ങൾക്ക് സിസ്റ്റർ സംഗീത ചെറുവള്ളിൽ എസ്സിസിജി (ആൻസി മാത്യു)യെ ഇറ്റാലിയൻ ഗവണ്മെന്റ് സ്റ്റെല്ലാ ദ ഇറ്റാലിയ-സ്റ്റാർ ഓഫ് ഇറ്റലി എന്ന പദവി സമ്മാനിച്ചു. ഇറ്റാലിയൻ സ്ഥാനപതി ആന്റോണിയോ മാജിയോറെ സിസ്റ്റർ സംഗീതയ്ക്ക് പതക്കവും പ്രശംസാപത്രവും നൽകി.
ഈരാറ്റുപേട്ട തിടനാട് വെട്ടിക്കുളം ചെറുവള്ളിൽ മാത്യു അഗസ്റ്റിന്റെയും (അപ്പച്ചൻ) അന്നക്കുട്ടിയുടെയും മൂത്ത മകളാണ് സിസ്റ്റർ സംഗീത. ഇറ്റലി ആസ്ഥാനമായ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി (മിലാൻ)യിലെ കൊൽക്കത്ത പ്രൊവിൻസിൽ ഉപരിപഠനം പൂർത്തിയാക്കി 2001 മുതൽ സാംബിയായിൽ ചിരുണ്ടു മിഷൻ ആശുപത്രിയിൽ സേവനം ചെയ്തു വരുകയാണ്. 1968 മുതൽ ചിരുണ്ടു മിഷൻ ആശുപത്രി സ്ഥാപിച്ച് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി (മിലാൻ) അതുരസേവന രംഗത്ത് പ്രവർത്തന നിരതമാണ്. സാന്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്ത് ആശുപത്രി പാവപ്പെട്ടവർക്ക് വലിയ ആശ്വാസമാണ്. 140 കീലോമീറ്റർ അകലെ തലസ്ഥാനമായ പുസറക്കായിൽ മാത്രമേ മറ്റ് ആശുപത്രികൾ ഉള്ളു.