കോട്ടയം: അമേരിക്കയിലെ ഗാന്ധിജി മാർട്ടിൻ ലൂതർ കിംഗ് ഫൗണ്ടേഷൻ ഗാന്ധിജിയുടെ 150-ാം ജന്മവാർഷികം പ്രമാണിച്ച് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ 11 മുതൽ 13 വരെ അന്തർദേശീയ സെമിനാർ നടത്തും. കേരള സർവോദയമണ്ഡലം പ്രസിഡന്റ് ഡോ. ജോസ് മാത്യു പ്രബന്ധങ്ങൾ അവതരിപ്പിക്കും.