+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഷ്‌ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് നേ​തൃ​സ​മ്മേ​ള​നം നാ​ളെ കോ​ട്ട​യ​ത്ത്

കൊ​​​ച്ചി: ഇ​​​ന്ത്യ ഒ​​​പ്പി​​​ടാ​​​നൊ​​​രു​​​ങ്ങു​​​ന്ന ആ​​​ർ​​​സി​​​ഇ​​​പി ക​​​ർ​​​ഷ​​​ക​​​വി​​​രു​​​ദ്ധ ക​​​രാ​​​റി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​ക്ഷോ​​​ഭ​​​പ​​​രി​​​പാ​​​ടി​​​ക​​​
രാ​ഷ്‌ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് നേ​തൃ​സ​മ്മേ​ള​നം നാ​ളെ കോ​ട്ട​യ​ത്ത്
കൊ​​​ച്ചി: ഇ​​​ന്ത്യ ഒ​​​പ്പി​​​ടാ​​​നൊ​​​രു​​​ങ്ങു​​​ന്ന ആ​​​ർ​​​സി​​​ഇ​​​പി ക​​​ർ​​​ഷ​​​ക​​​വി​​​രു​​​ദ്ധ ക​​​രാ​​​റി​​​നെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​ക്ഷോ​​​ഭ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കാ​​​ൻ വി​​​വി​​​ധ സ്വ​​​ത​​​ന്ത്ര ക​​​ർ​​​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ദേ​​​ശീ​​​യ ഐ​​​ക്യ​​​വേ​​​ദി​​​യാ​​​യ രാ​​​ഷ്‌ട്രീ​​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘ് സം​​​സ്ഥാ​​​ന നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം നാ​​​ളെ ഉ​​​ച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​നു കോ​​​ട്ട​​​യം പി​​​ഡ​​​ബ്ല്യു​​ഡി റ​​​സ്റ്റ് ഹൗ​​​സി​​​ൽ ന​​​ട​​​ക്കും. സം​​​സ്ഥാ​​​ന ചെ​​​യ​​​ർ​​​മാ​​​ൻ ഷെ​​​വ​​​ലി​​​യാ​​​ർ അ​​​ഡ്വ.​ വി.​​​സി.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഡി​​​ജോ കാ​​​പ്പ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ക്കും. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ പി.​​​ടി.​ ജോ​​​ണ്‍, ദേ​​​ശീ​​​യ സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ളാ​​​യ അ​​​ഡ്വ.​ ബി​​​നോ​​​യ് തോ​​​മ​​​സ്, ഫാ.​ ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ൽ, ഫാ.​ ​​ജോ​​​സ് കാ​​​വ​​​നാ​​​ടി, അ​​​ഡ്വ. ​പി.​​​പി.​ ജോ​​​സ​​​ഫ്, വി.​​​വി.​ അ​​​ഗ​​​സ്റ്റി​​​ൻ, മു​​​ത​​​ലം​​​തോ​​​ട് മ​​​ണി, ക​​​ള്ളി​​​യ​​​ത്ത് അ​​​ബ്ദു​​​ൾ സ​​​ത്താ​​​ർ ഹാ​​​ജി, ജോ​​​സ് ആ​​​നി​​​ത്തോ​​​ട്ടം, യു.​ ​​ഫ​​​ൽ​​​ഗു​​​ണ​​​ൻ, അ​​​ഡ്വ.​ ജോ​​​ണ്‍ ജോ​​​സ​​​ഫ്, വി​​​ള​​​യോ​​​ടി വേ​​​ണു​​​ഗോ​​​പാ​​​ൽ, ജോ​​​ർ​​​ജ് ജോ​​​സ​​​ഫ് തെ​​​ള്ളി​​​യി​​​ൽ, ബേ​​​ബി സ​​​ഖ​​​റി​​​യാ​​​സ്, മി​​​നി മോ​​​ഹ​​​ൻ, ടി.​ ​​പീ​​​റ്റ​​​ർ, കെ. ​​​ജീ​​​വാ​​​ന​​​ന്ദ​​​ൻ, ജോ​​​യി ക​​​ണ്ണ​​​ഞ്ചി​​​റ, ജ​​​ന്ന​​​റ്റ് മാ​​​ത്യു, പ്ര​​​ഫ ​ചാ​​​ക്കോ കേ​​​ളം​​​പ​​​റ​​​ന്പി​​​ൽ, ജോ​​​യി നി​​​ല​​​ന്പൂ​​​ർ, ഷ​​​ബീ​​​ർ ടി.​ ​​കൊ​​​ണ്ടോ​​​ട്ടി, ഗോ​​​വി​​​ന്ദ ഭ​​​ട്ട് കാ​​​സ​​​ർ​​​ഗോ​​​ഡ്, രാ​​​ജു സേ​​​വ്യ​​​ർ, വി.​​​ജെ.​ ലാ​​​ലി എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ക്കും.

നാ​​​ളെ രാ​​​വി​​​ലെ 10ന് ​​രാ​​​ഷ്‌ട്രീ​​​യ കി​​​സാ​​​ൻ മ​​​ഹാ​​​സം​​​ഘ് ദേ​​​ശീ​​​യ ക​​​ർ​​​ഷ​​​ക ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഡ​​​ൽ​​​ഹി​​​യി​​​ൽ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ട്. ദീ​​​ൻ​​​ദ​​​യാ​​​ൽ ഉ​​​പാ​​​ധ്യാ​​​യ മാ​​​ർ​​​ഗി​​​ലെ എ​​​ൻ.​​​ഡി.​ തി​​​വാ​​​രി ഭ​​​വ​​​നി​​​ൽ ചേ​​​രു​​​ന്ന ക​​​ർ​​​ഷ​​​ക​​​നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ദേ​​​ശീ​​​യ ചെ​​​യ​​​ർ​​​മാ​​​ൻ ശി​​​വ​​​കു​​​മാ​​​ർ ശ​​​ർ​​​മ ക​​​ക്കാ​​​ജി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഇ​​​ന്ത്യ​​​യി​​​ലെ 170ൽ ​​​പ​​​രം ക​​​ർ​​​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​യു​​​ടെ ദേ​​​ശീ​​​യ​​​നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. സം​​​സ്ഥാ​​​ന​​​ത​​​ല ക​​​ർ​​​ഷ​​​ക നേ​​​തൃ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ വി​​​വി​​​ധ ക​​​ർ​​​ഷ​​​ക​​​സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളും ക​​​ർ​​​ഷ​​​ക ആ​​​ഭി​​​മു​​​ഖ്യ​​​മു​​​ള്ള ഇ​​​ത​​​ര പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും പ​​​ങ്കു​​​ചേ​​​ര​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന ക​​​ണ്‍​വീ​​​ന​​​ർ അ​​​ഡ്വ.​ ബി​​​നോ​​​യ് തോ​​​മ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.