കീർത്തി സുരേഷ് അഭിനയിച്ച പെൻഗ്വിൻ എന്ന ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തു തുടങ്ങിയതോടെ കീർത്തിയുടെ അഭിനയ മികവിനെ പ്രശംസിച്ച് നിരവധി അഭിനന്ദനങ്ങളാണു ലഭിക്കുന്നത്. തെലുങ്ക് ചലച്ചിത്രതാരം റാണാ ദഗുബട്ടിയാണ് ഏറ്റവും ഒടുവിൽ കീർത്തിയുടെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇൻസ്റ്റഗ്രാമിലാണ് നടൻ കീർത്തിക്ക് അഭിനന്ദനങ്ങൾ ചൊരിഞ്ഞിരിക്കുന്നത്.
തന്നേക്കാൾ പ്രായക്കൂടുതലുള്ള കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. മികച്ച അഭിനേത്രി എന്ന നിലയിൽ കീർത്തി ഒരിക്കൽ കൂടി തന്റെ കഴിവു തെളിയിച്ചിരിക്കുകയാണ്. പെൻഗ്വിൻ എന്ന ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ- റാണ സോഷ്യൽ മീഡിയയിൽ കുറിച്ചു.
കാർത്തിക് സുബ്ബരാജ് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് ഈശ്വർ കാർത്തിക് ആണ്. തമിഴ് മലയാളം ഭാഷകളിലായി ഈ മാസം 19നാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്.