കൊച്ചി: യുവതലമുറയ്ക്ക് രക്തദാനത്തിന്റെ മൂല്യവും സുരക്ഷയും സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് കൊച്ചി ഐഎംഎ ബ്ലഡ് ബാങ്കിന്റെ ആഭിമുഖ്യത്തിൽ -സുരക്ഷിതമായ രക്തദാനം- എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല ഉപന്യാസ മത്സരത്തിൽ പൂത്തോട്ട എസ്എസ് കോളേജിലെ ഗ്രീഷ്മ എം. ഷാജൻ ഒന്നാം സ്ഥാനം നേടി. ലിസി കോളജ് ഓഫ് ഫാർമസിയിലെ ശരണ്യ സുരേഷ്, ഇടപ്പള്ളി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അർഷിത നൂർ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയവർ.
ഐഎംഎ ബ്ലഡ് ബാങ്കിൽ സംഘടിപ്പിച്ച ദേശീയ രക്തദാന വാരാചരണത്തിന്റെ സമാപന സമ്മേളനത്തിൽ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. സമാപന സമ്മേളനം ജെയിൻ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസിലർ ഡോ. ജെ. ലത ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ഏബ്രഹാം വർഗീസ്, ബ്ലഡ് ബാങ്ക് ചെയർമാൻ ഡോ. കെ. നാരായണൻ കുട്ടി, ഡോ. സുനിൽ കെ. മത്തായി, ഐഎംഎ വൈസ് പ്രസിഡന്റ് ഡോ. ഹനീഷ് മീരാസ, മഹാത്മ സ്റ്റഡി സർക്കിൾ മേധാവി എം. രഞ്ജിത് കുമാർ, തേവര എസ്എച്ച് കോളജ് പ്രിൻസിപ്പൽ റവ. ഡോ. പ്രശാന്ത് പാലയ്ക്കാപ്പിള്ളി, ഡോ. ഫിലിപ് ജോണ് എന്നിവർ പ്രസംഗിച്ചു.